അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്‌സിനു നേരേ ആസിഡ് ആക്രമണം

അപ്പോളോ ആശുപത്രിയില്‍ മലയാളിയായ സ്റ്റാഫ് നഴ്‌സിനു നേരേ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന് (23) നഴ്‌സിനു നേര്‍ക്കാണ് ആക്രമണം നടന്നത്. മലയാളിയായ പ്രമോദ് ആണ് ആസിഡ് ആക്രമണം നടത്തിയത്. പ്രമോദും ജിഷയും പരിചയക്കാരാണ്. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും മടങ്ങവെ പ്രമോദ് വഴിയില്‍ വച്ച് സമീപതെത്തി. സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് വക്കേറ്റം ഉണ്ടായി. ഉടനെ കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ജിഷ എത്തിയത്.

Top