എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയ്ക്കു സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ടൗൺ അഞ്ചേരി ഒല്ലൂർ മേലേടത്ത് ബ്രൂക്കിന്റെ മകൻ നോയൽ (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ തൃക്കൂർ മുളങ്ങാട്ട് പറമ്പിൽ ശശിയുടെ മകൻ ശരത്തിനെ (21) പരിക്കുകളോടെ കൂത്താട്ടുകുളത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി മാർ കുര്യാക്കോസ് കോളേജിന് സമീപത്തെ
അരിവ വളവിലായിരുന്നു അപകടം. തൃശ്ശൂർ കാർമൽ കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തൃശൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. പുതുവേലി
അരുവ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്ക് ലോറിയിലിടിച്ച ഉടനെ നോയൽ ലോറിക്കടിയിൽ പെടുകയായിരുന്നു സംഭവസ്ഥലത്ത് വെച്ച് തന്നെ നോയൽ മരിച്ചു. രാമപുരം പൊലീസും അഗ്നിരക്ഷാ സേനയും
സംഭവസ്ഥലത്തെത്തിയിരുന്നു. നോയലിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Top