കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റുള്ളത് .ആ പരാമര്‍ശം ബാലിശമാണെന്ന് സിദ്ദിഖ് പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങൾക്ക് രൂക്ഷ ഭാഷയിൽ മറുപടിയുമായി നടൻ സിദ്ദിഖ്. ആരുടേയും ജോലി സാധ്യത നിഷേധിക്കാനുള്ള സംഘടനയല്ല അമ്മ. ദിലീപിന്റെ ജോലി സാധ്യതയും നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. നടിമാരുടെ ആവശ്യം ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് മരവിപ്പിച്ചതാണ്. അമ്മയെ തകര്‍ക്കാന്‍ ഡബ്ല്യുസിസിയെ കരുവാക്കുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. ഈ പെണ്‍കുട്ടികളെ ആരോ കരുവാക്കുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.നടിയെ ആക്രമിച്ചത് ദിലീപ് അല്ല, പൾസർ സുനിയാണ് ;നടിയെന്ന് വിളിക്കുന്നത് എങ്ങനെ അപമാനമാകും വനിതാ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിലെ തെറിവിളി ജനവികാരമെന്നും എഎംഎംഎ
അംഗങ്ങളുടെ ആരോപണങ്ങൾ ബാലിശമെന്ന് നടൻ സിദ്ദിഖ്. ജനം അവരെ വെറുക്കുന്നുവെങ്കിൽ അതിന് കാരണം അവർ മാത്രമാണ് എന്നും സിദ്ദിഖ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ദിലീപ് രാജിക്ക് ഒരുങ്ങിയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. നടിയ അക്രമിച്ച കേസിൽ പ്രതി പൾസർ സുനിയാണെന്നും അത് ദിലീപല്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.നടികൾ എന്ന് വിളിക്കുന്നത് എങ്ങനെയാണ് അപമാനമാകുന്നതെന്നും സിദ്ദിഖ് ചോദിക്കുന്നു. ഇവർക്കെതിരെയുള്ള തെറിവിളി ജനവികാരമാണെന്നും അതിൽ അത്ഭുതമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഡബ്ല്യുസിസിയുടെ ആരോപണങ്ങൾ പൂർണമായി തള്ളുകയായിരുന്നു സിദ്ദിഖ്. നടിമാർക്കെതിരെ ഫേസ്‌ബുക്കിൽ തെറിവിളി ഉണ്ടാകുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്നും. അമ്മ പ്രസിഡന്റ് മോഹൻ ലാലിനെ അപമാനിക്കാൻ നടിമാർ ശ്രമിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി
നാല് പേർ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അതിൽ നാലിന് പകരം നാനൂറ് പേർ അകത്തുണ്ടെന്നും സിദ്ദിഖ് പറയുന്നു. ഇതോടെ താസംഘടനയിലെ വിവാദങ്ങൾ പുതിയ തലലത്തിലേക്ക് പോകുന്നു എന്ന് വേണം മനസ്സിലാക്കാൻ.നടിമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നവംബർ 24ന് പ്രത്യേക ജനറൽ ബോഡി കൂടും എന്നാണ് അറിയിച്ചതെങ്കിലും ഇത് ഉണ്ടാകുന്നതിനുള്ള സാധ്യതയും ഇപ്പോൾ തള്ളുകയാണ്. മാനദണ്ഡമനുസരിച്ച് ജൂണിൽ മാത്രമെ അടുത്ത ജനറൽ ബോഡി ഉണ്ടാവുകയുള്ളുവെന്നും ഇല്ലെങ്കിൽ മൂന്നിൽ ഒന്ന് അംഗങ്ങൾ രേഖമൂലം ആവശ്യപ്പെടണമെന്നും അമ്മ അംഗം കൂടിയായ സിദ്ദിഖ് പറയുന്നു.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമർശനങ്ങളിൽ പലതും ബാലിശമാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ദിഖ് സ്ഥിരീകരിച്ചു.സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.
ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. ‘അമ്മ’ ജനറൽ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നൽകി.
അമ്മയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.’മീ ടൂ’ ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ദിഖ് ആരോപിച്ചു.
ദിലീപിനെതിരെ പരാതി നൽകി എന്ന കാരണത്താൽ ഏത് നടിയുടെ അവസരമാണ് നഷ്ടമായത് എന്നും സിദ്ദിഖ് ചോദിക്കുന്നു. അങ്ങനെ ഏത് സംവിധായകനാണ് അവസരം നിഷേധിച്ചത് എന്ന് തെളിവ് സഹിതം പറഞ്ഞ് പരാതി നൽകിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് സംഘടന പറയുന്നു. സിനിമയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കാൻ ഇന്റേണൽ കമ്മിറ്റി വേണമെന്ന ആഷിഖ് അബുവിന്റെ പരാമർശത്തെയും സിദ്ദിഖ് പരിഹസിച്ചു.ആഷിഖ് അബുവിന്റെ സിനിമ സെറ്റിൽ അങ്ങനെ നടക്കുന്നുവെന്ന തോന്നലുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഞാൻ ഭാഗമായിട്ടുള്ള മലയാള സിനിമ സെറ്റിൽ അങ്ങനെയില്ല എന്നുള്ളത്‌കൊണ്ട് അങ്ങനെ ഒരു സമവിധാനത്തിന്റെ ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്നത് സംഘടന ദിലീപിന് അനുകൂലമായി പറയുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ ഇരയായ നടിക്ക് വേണ്ടി അമ്മ സ്വീകരിച്ച നടപടികളും മറ്റും മനഃപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. അമ്മ എന്ന സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കണം എന്ന വാദം മരവിപ്പിച്ചത് ജനറൽ ബോഡിയാണ്. എന്നാൽ ദിലീപിനെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് പറയുന്നത് അങ്ങനെ അംഗീകരിക്കാൻ കഴിയില്ല. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നതും ശരിയല്ലെന്നും സംഘടന പറയുന്നു.കഴിഞ്ഞ ദിവസം നടൻ മഹേഷ് നടത്തിയ പ്രസ്താവനയെ തള്ളിയാണ് ഇന്ന് എഎംഎംഎ രംഗത്തെത്തിയത്. ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞത് മഹേഷിന്റെ വ്യക്തിപരമായ അഭപ്രായമായിരിക്കാ. അമ്മയുടെ നിലപാട് പറയുന്നതിന് മഹേഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അഞ്ചരക്കോടി രൂപ സംഘടനയിലേക്ക് എത്തിച്ചയാളാണ് എന്നും നടിമാരെക്കൊണ്ട് പത്ത് പൈസയുടെ ഗുണമില്ലെന്നുമായിരുന്നു ആരോപണം. മഞ്ജു വാര്യർ എഎംഎംഎ എന്ന സംഘടനയുടെ സജീവ പ്രവർത്തക തന്നെയാണെന്നും ബാക്കിയെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ് എന്നും സിദ്ദിഖ് പറയുന്നു.