യുഡിഎഫിന് അറിഞ്ഞിരിക്കേണ്ടത് മദ്യത്തിന്റെ വിലയാണെന്ന് പരിഹസിച്ച് ഇന്നസെന്റ്

malayalam-actor-innocent

കൊല്ലം: യുഡിഎഫിനെ പരിഹസിച്ച് പ്രശസ്ത താരം ഇന്നസെന്റ് എത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷിന് വോട്ട് ചോദിച്ചെത്തിയപ്പോഴായിരുന്നു ഇന്നസെന്റ് യുഡിഎഫിനെ വിമര്‍ശിച്ചത്. സോളാര്‍ കേസിനെക്കുറിച്ച് പരാമര്‍ശിച്ച ഇന്നസെന്റ് യുഡിഎഫ് സര്‍ക്കാരിനേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കണക്കിന് പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് അറിയേണ്ടത് മദ്യ നിരോധനത്തെക്കുറിച്ചോ വര്‍ജനത്തെക്കുറിച്ചോ അല്ല മറിച്ച് മദ്യത്തിന്റെ വിലയാണെന്നും ഇന്നസെന്റ് പറഞ്ഞു.

കൈയില്‍ കരുതിയ പേപ്പറില്‍ എഴുതിയ മദ്യത്തിന്റെ വിവിധ ബ്രാന്‍ഡുകളുടെ വിലയും അദ്ദഹം വായിച്ചു. ഇടതുപക്ഷം ജയിക്കേണ്ടത് സാംസ്‌കാരിക സമൂഹത്തിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാടക-സിനിമാ പ്രവര്‍ത്തകര്‍ വാടിയില്‍ സംഘടിപ്പിച്ച സാസ്‌കാരി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇന്നസെന്റ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയെക്കുറിച്ച് മാത്രമല്ല രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധം മുകേഷിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന താരസംഘടന അമ്മയുടെ വിശേഷങ്ങളും തന്റെ ക്യാന്‍സര്‍ രോഗകാലത്തെ തിരിച്ചറിവുകളുടെ ഓര്‍മപ്പെടുത്തലുകളും തന്റെ ലളിതമായ പ്രസംഗത്തിലൂടെ ഇന്നസെന്റ് പങ്കുവെച്ചു.

ഹാസ്യം കലര്‍ന്ന സംസാരത്തിലൂടെ സദസിനെ കൈയിലെടുത്ത ഇന്നസെന്റ് മുകേിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ചാണ് അധികവും വിവരിച്ചത്. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും മുകേഷും ഉള്‍പ്പെടെയുള്ളവര്‍ തമാശയായി പറഞ്ഞത് ഇനി കാശ് കുറേ അടിച്ചുമാറ്റാല്ലോ എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പണവുമായി ആരും തന്നെ സമീപിച്ചിട്ടില്ല. ജനപ്രതിനിധി ആയാല്‍ മുകേഷിനും ആരുടേയും പണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top