തൃശൂര്‍: അന്തരിച്ച പ്രശസ്ത താരം കലാഭവന്‍ മണിയെ കൊന്നതാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് സൂചന. കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ വേണ്ടി കൊന്നുവെന്നാണ് പറയുന്നത്. ആരാണ് ഇതിനു പിന്നിലെന്നുള്ള സത്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, തെരഞ്ഞടുപ്പ് കഴിയുന്നതുവരെ അന്വേഷണം നീട്ടാനും അറസ്റ്റ് വൈകിപ്പിക്കാനും അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.
അതേസമയം, മണിയുടെ കേസ് അട്ടിമറിയയിക്കാനുള്ള ശ്രമം നടന്നതായും പറയപ്പൈടുന്നു. മണിയുടെ മരണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളെയും ചോദ്യം ചെയ്തതിനൊടുവിലാണ് മണിയുടെ കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മണിയുടെ കോടിക്കണക്കിന് സ്വത്തു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
കരള്‍ രോഗം മൂലം ഡോക്ടര്‍മാര്‍ മദ്യം കഴിക്കരുതെന്ന് വിലക്കിയിട്ടും മണിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോധരഹിതനാകുന്നതിനുമുന്‍പ് മണിയെ കൊണ്ട് 15 കുപ്പി ബിയറും വാറ്റുചാരായവും കഴിപ്പിച്ചെന്നാണ് പറയുന്നത്. ഇതിനു പിന്നിലുള്ളവരെ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെക്കാനാണ് ശ്രമം. നേരത്തെ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം നടന്നതായി പോലീസ് വ്യക്തമാക്കുന്നു.