മമ്മുട്ടിയും കുടുങ്ങി!..കായൽ കയ്യേറ്റത്തിൽ കേസെടുക്കാന്‍ വിജിലന്‍സ് ഉത്തരവ്

കൊച്ചി:നടൻ മമ്മുട്ടി കായൽ കയ്യേറിയ കേസിൽ കുടുങ്ങുന്നു . മമ്മുട്ടിയുടെ എറണാകുളത്തെ ചിലവന്നൂരിനടുത്തെ ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയതാണെന്നാണ് പരാതി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ് വിജിലന്‍സില്‍ പരാതി കൊടുത്തിരുന്നു. മമ്മൂട്ടിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മമ്മൂട്ടി സർക്കാർ ഭൂമിയും, കായലും കയ്യേറി ബഹുനില ഫ്ലാറ്റ് നിർമ്മിച്ചുവെന്ന പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്…..എർണാകുളം യൂണിറ്റ് DYSP ക്കാണ് അന്വേഷണച്ചുമതല.

കോടീശ്വരനായ സിനിമാ താരം മമ്മൂട്ടിക്ക് എർണാകുളം ജില്ലയിൽ സൗജന്യമായി 6 സെന്റ് ഭൂമി അനുവദിച്ചം നൽകിയതിലും, ചിലവന്നൂരിൽ മമ്മൂട്ടിയും, കുടുംബാംഗങ്ങളും 17 സെൻറ് കായൽ കയ്യേറി ബഹുനില ഫ്ലാറ്റ് നിർമ്മിച്ചതിനെ സംബന്ധിച്ചും സമഗ്രവും – സത്യസന്ധവുമായ വിജിലൻസ് അന്വേഷണം നടത്തണം.അംബേദ്കറുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സിനിമയിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചി കടവന്ത്രയിൽ കോടിയലധികം വിലവരുന്ന സർക്കാർ ഭൂമി സൗജന്യമായി പതിച്ചു നൽകിയതിൽ വൻ അഴിമതിയും, ക്രമക്കേടുകളും , നിയമ ലംഘനങ്ങളും നടന്നിട്ടുണ്ട്. പാവപ്പെട്ടവർ ഒരു സെന്റ് ഭൂമിക്കായി അപേക്ഷകൾ നൽകി പത്ത് വർഷത്തിലധികമായി കാത്തിരുന്നിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഈ അഴിമതിയും, മനുഷ്യാവകാശ ലംഘനവും നടന്നത്.ഇത് കൂടാതെ മമ്മൂട്ടിയും കുടുംബവും കൊച്ചി ചിലവെന്നൂരിൽ 17 സെന്റ് കായൽ കയ്യേറ്റം നടത്തിയെന്ന് കൊച്ചി നഗരസഭ കണ്ടെത്തുകയും, നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ മമ്മൂട്ടിയും, കുടുംബവും സബ് കോടതിയെ സമീപിച്ചു. എന്നാൽ കായൽ കയ്യേറിയെങ്കിൽ നഗരസഭ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി മമ്മൂട്ടിയുടെ ഈ ഹർജി തള്ളുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

payichcharaതുടർന്ന് പ്രശസ്തനും കോടീശ്വരനുമായ മമ്മൂട്ടി നഗരസഭ അധികൃതരെ സ്വാധീനിച്ച് , കോടതി വിധി നടപ്പിലാക്കാതെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെട്ടു.ഇപ്പോൾ ദിലീപിന്റെ D – സിനിമ വിഷയം വന്നതോടെയാണ് മമ്മൂട്ടിയുടെ ഭൂമി തട്ടിപ്പും പുറത്ത് വന്നത്.ഇതുകൂടാതെ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ മോഹന്‍ലാലിനു വേണ്ടി ആന്റണി പെരുമ്പാവൂരിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മള്‍ട്ടി പ്ലസ് തിയറ്ററിനായി അനധികൃതമായി തോട് കയ്യേറി പിച്ചിംങ് കെട്ടി മുകളിലേക്ക് ഉയര്‍ത്തുന്നതായാണ് ആക്ഷേപം.സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ താരങ്ങള്‍ക്കെതിരെ ഇത്തരം പരാതികള്‍ ഉയര്‍ന്നു വരുന്നതില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോള്‍ സിനിമാലോകം.

നേരത്തെ ഇടുക്കിയിലെ മൂന്നാറിലെ കൈയേറ്റക്കാരുടെ പട്ടികയിൽ ഒരു ചലച്ചിത്ര താരത്തിന്റെ പേരുമുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മെഗാതാരത്തിന്റെ കൈയേറ്റത്തെ കുറിച്ചുള്ള ചർച്ചയും സജീവമാകുന്നത്. 154 കൈയേറ്റക്കാരുടെ പേരുകളും കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ അളവും ഇതുമായി ബന്ധപ്പെട്ടു കേസ് നിലനിൽക്കുന്നുണ്ടോയെന്ന വിവരങ്ങളുമാണു പട്ടികയിലുള്ളത്. ഈ പട്ടികയുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര താരത്തിന്റെ പേരും മംഗളം സൂചിപ്പിക്കുന്നത്. ആനവരട്ടിയിലാണ് താരത്തിന്റെ കൈയേറ്റമെന്നാണ് മംഗളം പറയുന്നത്. ഇടുക്കി ജില്ലയിൽ എന്റെ കയ്യിൽ ഉള്ള കുറച്ചു ‘കയ്യേറ്റ’ ഭൂമി ആണ്, നമ്മുടെ സബ് കളക്ടർ ബ്രോ വന്നു ചോദിച്ചാൽ സന്തോഷത്തോടെ കൊടുക്കാൻ ഒരു മടിയും ഇല്ല, പക്ഷെ പ്രശ്‌നം ഈ ഭൂമിയിലേക്ക് വരണം എങ്കിൽ മെഗാ സ്റ്റാറിന്റെ ഒരു 55 ഏക്കർ ആദ്യം പിടിക്കണം, അതിന്റെ മുൻപിൽ ഒരു സി.പി.എം നേതാവിന്റെ റിസോർട്ട് പൊളിക്കണം, ഇതും രണ്ടും കഴിഞ്ഞാൽ മാത്രമേ ഈ സ്ഥലത്തേക്ക് ത്താൻ കഴിയു, ഇനി ഇത് കയ്യേറ്റ ഭൂമി അല്ല, കുടിയേറ്റം ആണ് എന്ന് എതെങ്കിലും മാക്രികൾ പറഞ്ഞാൽ അമ്മച്ചിയാണെ സത്യം ചട്ടകം ചൂടാക്കി ചന്തിക്ക് വെക്കുമെന്ന പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

എന്റെ കയ്യിൽ ഇരിക്കുന്നത് കയ്യേറ്റഭൂമി തന്നെയാണ് എന്ന് എനിക്ക് നന്നായി അറിയാം ഒരുത്തനും അത് കയറി തിരുത്താൻ വരേണ്ട, സർക്കാരിനു കൊടുക്കാൻ ഞാൻ തെയ്യാർ ആണ്, ഞാൻ ഇപ്പോൾ വേണ്ട എന്ന് വച്ചാൽ അത് ഉടനെ മെഗസ്സ്‌റാർ കയ്യേറും, അതാ ഇങ്ങനെ ഇട്ടിരിക്കുന്നതെന്നും പ്രസ്തുത പോസ്റ്റിൽ പറയുന്നു. മെഗാ സ്റ്റാർ എന്ന് വിളിക്കുന്നത് മമ്മൂട്ടിയെ ആണ്. കൈരളി ടിവിയുടെ ചെയർമാനായ മമ്മൂട്ടിക്ക് സിപിഎമ്മുമായി ബന്ധമുണ്ട്. ഈ സൂചനകളെല്ലാം വച്ചാണ് മമ്മൂട്ടിക്കും കൈയേറ്റത്തിൽ പങ്കുണ്ടെന്ന ചർച്ച സജീവമാകുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ മമ്മൂട്ടി പ്രതികരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിലൊരു ആരോപണം ഉയർന്നിരുന്നു. മൂന്നാറിൽ മമ്മൂട്ടിക്ക് ഭൂമിയുണ്ടെന്നതായിരുന്നു ഇത്. എന്നാൽ ഇത് നടൻ നിഷേധിച്ചിരുന്നു. തനിക്ക് കേരളത്തിലൊരിടത്തും നിയമവിരുദ്ധമായ ഭൂമിയില്ലെന്നായിരുന്നു മമ്മൂട്ടി അറിയിച്ചത്. തന്റെ അറിവില്ലാതെ അത്തരത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഭൂമി തിരിച്ചു നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ഓപ്പേറഷൻ കാലത്തായിരുന്നു ഈ വിവാദം ഉയർന്നത്. എന്നാൽ മമ്മൂട്ടിയുടെ പ്രതികരണത്തോടെ അത് അവസാനിക്കുകയും ചെയ്തു. ഇതിന് സമാനായ ആരോപണമാണ് റിസോർട്ടിന്റെ ചിത്രം സഹിതം മെഗാ സ്റ്റാറിന്റെ കൈയേറ്റമെന്ന പേരിൽ മമ്മൂട്ടിക്കെതിരെ ചർച്ചയായത് .അതിനിടെ ഇതാ ഇപ്പോൾ കായൽ കയ്യേറ്റ കേസിൽ വീണ്ടും ആരോപണവും അന്വോഷണവും

Top