
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ സല്‍മാന്‍ ഖാന്‍ വനിതാ കമ്മീഷനുമുന്‍പാകെ ഹാജരായില്ല. രണ്ടാം തവണയും ഹാജരാകാത്ത സാഹചര്യത്തില്‍ സല്ലു എഫ്ഐആറോ പൊലീസ് പരാതിയോ നേരിടേണ്ടി വരുമെന്നു കമ്മീഷന്‍ അറിയിച്ചു. ഒരവസരം കൂടി സല്‍മാന് നല്‍കിയിട്ടുണ്ട്. ജൂലൈ 14നാണ് സല്‍മാന്‍ വിശദീകരണം നല്‍കാന്‍ എത്തേണ്ടത്.
സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. ഏറെ പ്രയാസകരമായ രംഗങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയിലാണ് താനെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ചിത്രീകരണം കഴിഞ്ഞ് റിങ്ങില്‍ നിന്നും മടങ്ങിയപ്പോള്‍ തനിക്ക് ശരിക്കും നടക്കാന്‍ പോലും സാധിച്ചിരുന്നില്ല.
ആറ് മണീക്കൂര്‍ നീണ്ട ചിത്രീകരണ സമയത്ത് 120 കിലോ ഭാരമുള്ളതടക്കം തനിക്ക് നേരിടേണ്ടി വന്നുവെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. സല്‍മാന്റെ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ദേശീയ, സംസ്ഥാന (മഹാരാഷ്ട്ര) വനിതാ കമ്മീഷനുകള്‍ സല്‍മാനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ പറഞ്ഞ ദിവസം സല്‍മാന്‍ ഹാജരായില്ല.