കൊച്ചി:യു.ഡി.എഫ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ സി.പി.എം വേദിയില്‍ . ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ശ്രീനിവാസന്‍. കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, കാര്‍ഷിക കോളജുകളില്‍ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയിലെ ജൈവ പച്ചക്കറി സ്റ്റാളുകള്‍ക്കും ഫ്ലാറ്റുകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ശേഷമാണ് ജൈവ പച്ചക്കറി കൃഷി നേരിട്ട് നടത്താന്‍ സിപിഎം ഇറങ്ങുന്നത്. കലൂരിലെ ലെനിന്‍ സെന്ററിന്റെ എതിര്‍വശത്തെ ഭൂമിയിലാണ് കൃഷി.
ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും നടന്‍ ശ്രീനിവാസന്‍ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ കാന്‍സര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താന്‍ എതിര്‍ത്തത്.
തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശ്രീനിവാസന്‍ സിപിഎം വേദിയിലെത്തിയത്. മുമ്പ് സിപിഎമ്മിലെ പല ക്ഷണങ്ങളും തിരക്കുകള്‍ മൂലം ശ്രീനിവാസന്‍ നിരസിച്ചതാണ്.ഉദ്ഘാടനത്തിന് ശേഷം സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലെത്തി സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.