പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍

കൊച്ചി: നടനും സംവിധായകനും തിരക്കഥാ കൃത്തുമായ നടന്‍ ശ്രീനിവാസനെ (61) പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ശ്രീനിവാസന്‍ ചികില്‍സയിലുള്ളത്. അരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അറിയിച്ചത്.

ഇന്നലെ രാത്രിയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലാണ് ശ്രീനിവാസന്‍ ഇപ്പോഴുള്ളത്. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ മറ്റ് പ്രശ്നമില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്ന എ. പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു.

കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. ഇതോടെ മലയാള സിനിമയിലെ കഥാകൃത്തുക്കളില്‍ പ്രധാനിയായി ശ്രീനിവാസന്‍ മാറി. ഇതിനിടെയില്‍ നടനായും മലയാളികളെ ചിരിപ്പിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി.

ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുകയായിരുന്നു ശ്രീനിവാസന്‍. മകന്‍ വിനീത് ശ്രീനിവാസനും പിന്നീട് അച്ഛന്റെ വഴിയേ നടനും തിരക്കഥാകൃത്തും സംവിധായകനുമായി. ഗായകനുമാണ്. രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ പിഴച്ചില്ല.

Top