കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരെ പോലീസ് ചോദ്യം ചെയ്തു. ഉച്ചയോടുകൂടി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത് എന്നാണ് സൂചന. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്.രാവിലെ കാവ്യ മാധവന്റെ സഹോദരനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവിനെയും ആലൂവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും മൊഴി എടുക്കല്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.കേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിച്ചുവെന്നും സുനി നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.ദിലീപിന്റെ ബന്ധുവിനാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നാണ് സുനി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് ബന്ധുക്കളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.ചില സംശയങ്ങളുണ്ടെന്നും കാര്യങ്ങള്‍ വ്യക്തമാകാന്‍ കാവ്യയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവര്‍ ആയിരിക്കുന്ന സമയത്തേ സുനിയെ അറിയാമെന്നാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്. ദിലീപിനോട് സംസാരിക്കാന്‍ തന്റെ ഫോണിലേക്ക് പലരും വിളിക്കുമായിരുന്നെന്നും ദിലീപും തന്റെ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരെ വിളിക്കുമായിരുന്നെന്നും അപ്പുണ്ണി പറഞ്ഞിരുന്നു.അപ്പുണ്ണി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിലിനെ അന്വേഷണസംഘം ജയിലിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ അപ്പുണ്ണി ഉറച്ചുനില്‍ക്കുമോ എന്ന് സംശയമുള്ള സാഹചര്യത്തില്‍ മജിസ്ട്രേറ്റ് മുമ്ബാകെ മൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നു.അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിന്റെ കോള്‍ലിസ്റ്റ് പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഫോണ്‍ ഇനി ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും


