അശ്ലീല സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു; നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

 

മുംബൈ: അശ്ലീല സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ യൂ ട്യൂബ് വഴി അപ്ലോഡ് ചെയ്യുകയും ചെയ്ത കാസ്റ്റ് ഡയറക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. രാജന്‍ അഗര്‍വാള്‍ എന്ന ടിവി പരമ്പര സംവിധായകനാണ് അറസ്റ്റിലായത്. പരമ്പരയുടെ മറ്റൊരു സംവിധായകന്‍ ഉപേന്ദ്ര റായി ഒളിവിലാണ്. 26 കാരിയായ നടിയുടെ പരാതിയില്‍ ഓഷിവാര പോലീസാണ് കേസെടുത്തത്. വന്‍ പ്രതിഫലവും, പരമ്പരയില്‍ മുഴുനീള റോള്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കിയാണ് നടിയോട് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്. അതേ സമയം ഷൂട്ട് ചെയ്ത രംഗങ്ങള്‍ വെബ് സീരിസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നതായി നടിയുടെ പരാതിയില്‍ പറയുന്നു. ടിവി പരമ്പരയ്ക്കു ശേഷം, വെബ് സീരിയസ് ആരംഭിക്കുകയാണെന്നും അതിന് വേണ്ടി കുറച്ച് ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നേരത്തെ, 2015ലാണ് ലോക്ഹാന്ദ്വാല സ്വദേശിയായ നടി അഞ്ചു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്. മഡ് ദ്വീപില്‍ നിന്നാണ് ഇതിന്റെ ഷൂട്ട് നടന്നതെന്നും നടി സൂചിപ്പിച്ചു.

സൗത്ത് മുംബൈയിലെ ഇയാളുടെ ഓഫീസില്‍ വെച്ചായിരുന്നു സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിങ്ങിന് 3000 രൂപ വീതം നല്‍കാമെന്ന കരാറിലാണ് പരമ്പരയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും യുവതി പറഞ്ഞു. ആദ്യം ഇത്തരം രംഗങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെങ്കിലും തന്റെ കരിയര്‍ വികസിപ്പിക്കാന്‍ തനിക്കിതില്‍ നിന്ന് സാധിക്കുമെന്ന ധാരണയും, കൂടുതല്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമാണ് കരാറില്‍ ഒപ്പുവെച്ചതെന്നും നടി സൂചിപ്പിച്ചു. സീനുകള്‍ ഷൂട്ട് കഴിഞ്ഞതിനു ശേഷം പലവട്ടം സംവിധായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ ഡിസികണക്ട് ചെയ്യുകയാണ് ചെയ്തതെന്നും നടി പറഞ്ഞു. അതേ സമയം, ഷൂട്ട് ചെയ്ത സീനുകള്‍ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിവരം സുഹൃത്തായ ഒരു നടന്‍ പറഞ്ഞാണ് അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് നടി പൊലീസിനെ സമീപിച്ചത്. രണ്ടു മാസം മുമ്പാണ് നടി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രതി ഒളിവില്‍ ആയിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയുടെ സംവിധായകന്‍ ഉപേന്ദ്ര റായിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top