സിനിമാ നടി സരയു വിവാഹിതയാകാന്‍ പോകുന്നു. ചലച്ചിത്രരംഗത്ത് നായിക കഥാപാത്രത്തില്‍ വലിയ വേഷങ്ങളൊന്നും സരയു ചെയ്തില്ലെങ്കിലും സരയു എന്ന നടിയെ മലയാളികള്‍ക്ക് സുപരിചിതയാണ്. ഒട്ടേറെ വേഷങ്ങള്‍ നടി കൈകാര്യം ചെയ്തിട്ടുണ്ട്. സരയു നവംബര്‍ 12നു വിവാഹിതയാകുമെന്നാണ് കേള്‍ക്കുന്നത്.
സിനിമാ രംഗത്തു നിന്നു തന്നെയാണ് സരയുവിന്റെ ഭാവിവരന്‍. അസിസ്റ്റന്റ ക്യാമറമാന്‍ സനല്‍ ആണ് സരയുവിനെ വിവാഹം ചെയ്യുന്നത്. നവംബര്‍ 12ന് ആണ് വിവാഹം. അടുത്ത സുഹൃത്തായ സനല്‍ വിവാഹാലോചന മുന്നോട്ടു വച്ചപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് സരയു പറഞ്ഞു. ഹൈക്കില്‍ വന്ന ഒരു മെസേജായിരുന്നു പ്രപ്പോസല്‍. അമ്മയോടാണ് വിവാഹാലോചന ആദ്യം പറഞ്ഞത്. വീട്ടുകാര്‍ക്കഒം എതിര്‍പ്പുണ്ടായിരുന്നില്ല. വിഷുവിന് വിവാഹനിശ്ചയവും കഴിഞ്ഞു.
സനലുമായി പരിചയപ്പെട്ട സമയത്ത് താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്ന സമയത്ത് സനല്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. എല്ലാമറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും സരയു കൂട്ടിച്ചേര്‍ത്തു. ഞാനും സനലും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബെസ്റ്റ് ഫ്രണ്ട്സ്. അങ്ങനെയൊരാള്‍ വിവാഹം കഴിക്കാം എന്നു പറയുമ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലല്ലോ. ഹൈക്കില്‍ വന്ന ഒരു മെസേജ്. അത്രേ ഉണ്ടായിരുന്നൊളളൂ പ്രപ്പോസല്‍ സീന്‍. അമ്മയോടാണ് ആദ്യം സംസാരിച്ചത്. വിഷുവിന്റെ അവധിക്ക് എല്ലാവരും നാട്ടിലുള്ളതുകൊണ്ട് ചടങ്ങ് നടത്തി എന്നു മാത്രം. സരയു കൂട്ടിച്ചേര്‍ത്തു.
ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തിയത്. കപ്പലുമുതലാളി എന്ന സിനിമയിലെ വേഷമാണ് സരയുവിനെ ശ്രദ്ധേയയാക്കിയത്. ജനപ്രിയന്‍, വര്‍ഷം, വെറുതെ അല്ല ഭാര്യ തുടങ്ങിയ ചിത്രങ്ങളിലും സരയു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം തുടങ്ങിയ ചിത്രങ്ങളില്‍ സനല്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.