കൊച്ചി : മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ സീരിയല്‍ നടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയാണ് കഴിഞ്ഞ ദിവസം പിടിയിലായ അശ്വതി ബാബു. ഇടപാടുകള്‍ വാട്സാപ്പ് വഴിയാണെന്നും നിരവധി ഫോട്ടോകളും, വോയിസ് മെസേജുകളും ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി നടിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു.
സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. അശ്വതി ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഒരുമിച്ച് കൊണ്ടുപോയിരുന്ന ഇവര്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. ഫ്ലാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്പനയും നടത്തിയ കേസില്‍ ഇന്നലെയാണ് അശ്വതിയും ഡ്രൈവര്‍ ബിനോയിയും തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. നടിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂര്‍ സ്വദേശിനിയെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
യുവതി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മയക്കുമരുന്ന് തനിക്ക് ഉപയോഗിക്കാനായി കൊണ്ടുവന്നതാണെന്നായിരുന്നു നടി അന്വേഷണ സംഘത്തിന് നല്കിയ മൊഴി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മുതല്‍ മോഡലുകള്‍ വരെ നടിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. മണിക്കൂറില്‍ 20,?000 രൂപ മുതലാണ് ഇവര്‍ ഈടാക്കിയിരുന്നത്.