രാത്രി മുഴുവന്‍ അന്യ പുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം; പലതവണ ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

sunny-leone

ജീവിതത്തിലെ ചില അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ രംഗത്ത്. ഒരു രാത്രി മുഴുവന്‍ അന്യ പുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോരുത്തരുടെ താല്‍പര്യമാണെന്ന് സണ്ണി ലിയോണ്‍ പറയുന്നു. പലതവണ ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സണ്ണി തുറന്നടിച്ചു.

രണ്ടു പേരും തമ്മില്‍ പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണു ഒറ്റരാത്രി പങ്കിടുന്നതെങ്കില്‍ അതില്‍ പ്രായോഗികമായി തെറ്റൊന്നുമില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. പുതിയ ചിത്രം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങിയതിനോടു പ്രതികരിക്കുകയായിരുന്നു താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിനു മുന്‍പു പല തവണ വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നടത്തിയിട്ടുണ്ടെന്ന് അംഗീകരിച്ച നടി വിവാഹിതയായ തനിക്ക് ഇനി അതിനാവില്ല എന്നും പറയുന്നു. സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലര്‍ത്താനാവില്ലെന്നും നടി വ്യക്തമാക്കി. ഇന്ത്യയില്‍ ഇന്നും സാമൂഹികമായി അംഗീകരിക്കാത്ത ഒന്നാണ് ഇത്തരത്തിനുള്ള ബന്ധങ്ങള്‍. ഇത്തരക്കാരെ നികൃഷ്ടരായും നിന്ദ്യരായും സമൂഹം കാണുന്നു. ഈ കാഴ്ചപ്പാടു മാറേണ്ട സമയം അതിക്രമിച്ചുവെന്നും നടി അഭിപ്രായപ്പെട്ടു.

ഒറ്റരാത്രി ബന്ധമെന്ന പ്രമേയം അടിസ്ഥാനമാക്കിയെത്തുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലിയോണിനൊപ്പം തനുജ് വീര്‍വാണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മിന്‍ മോസസ് ഡിസൂസയാണ്. ജാസ്മിന്റെ പ്രഥമ സംവിധാന സംരംഭമാണിത്. ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണു ചിത്രം പുരോഗമിക്കുന്നതെന്നു ജാസ്മിന്‍ പറയുന്നു.

Top