നഗ്നയായി അഭിനയിച്ച തമിഴ് നടിക്ക് വധഭീഷണി

പുതുമുഖ താരം ധന്യയ്ക്ക് വധഭീഷണി. സിനിമയില്‍ നഗ്നയായി അഭിനയിച്ചതിനെ തുടര്‍ന്നാണ് അഞ്ജാതനായ ആരാധകന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത്.

18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘പോര്‍ക്കളത്തില്‍ പൂ’ എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. സംഭവത്തില്‍ നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top