കൊച്ചി :നടിയെ ആക്രമിച്ച് പീഡിപ്പിച്ച പ്രതികളെ സാം_രക്ഷിക്കുന്നത് മഹാനടന്മാരോ അതോ ഇടതുപക്ഷ സർക്കാരോ .ആരായാലും ഇനി പേടിക്കണം .കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. ഗോവിന്ദ ചാമിയെ ഈസിയായി ഊരിയെടുത്ത ആളൂരിനെ സംബന്ധിച്ച് പള്‍സര്‍ സുനി ഒന്നുമല്ല. പക്ഷെ ഇതോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വന്ന് സുനിയെ രക്ഷിക്കാനായിരിക്കും ആളൂര്‍ ശ്രമിക്കുക.ട്രെയിനില്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഹാജരായ വ്യക്തിയാണ് അഡ്വ. ആളൂര്‍. സൗമ്യ കേസുള്‍പ്പെടെ കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും പ്രതിഭാഗത്തിനായി ആളൂര്‍ നേരത്തെ ഹാജരായിട്ടുണ്ട്.
കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഡ്വ.ആളൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആളൂരിന്റെ സഹപ്രവര്‍ത്തകനായ അഡ്വ.ടോജി ജയിലില്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. കേസ് താന്‍ ഏറ്റെടുക്കണമെന്നു സുനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജയില്‍ സുനിയെ സന്ദര്‍ശിക്കുന്നതെന്ന് അഡ്വ.ആളൂര്‍ വ്യക്തമാക്കി. നേരത്തെ കേസില്‍ ഇരയാക്കപ്പെട്ട നടിക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ആകുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം വൈകിയ സാഹചര്യത്തിലാണ് പ്രതിയുടെ താല്‍പര്യപ്രകാരം താന്‍ ഹാജരാകുന്നത്.
അതേസമയം നിലവില്‍ സുനിയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ വക്കാലത്ത് ഒഴിയാതെ കേസ് ഏറ്റെടുക്കാനാകില്ലെന്ന സാങ്കേതിക പ്രശ്‌നം ജയില്‍ സൂപ്രണ്ട് ആളൂരിന്റെ സഹപ്രവര്‍ത്തകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുടെ നിലവിലുള്ള രണ്ട് അഭിഭാഷകരുമായി നാളെ രാവിലെ ബന്ധപ്പെട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും. എത്രയും വേഗം പള്‍സര്‍ സുനിയെ ജയില്‍ മോചിതനാക്കാനാണ് തന്റെ ശ്രമമെന്നും അഡ്വ.ആളൂര്‍ പറഞ്ഞു.
അതേസമയം കേസ് ഒതുക്കി നടനെ രക്ഷിക്കുന്നത് പിണറായി എന്ന വിധത്തിൽ കെ.എം ഷാജഹാൻ ഫെയിസ്ബുക്കിൽ കുറിച്ചു . മമ്മൂട്ടിയും ,ഇന്നസെന്റുമുള്ളപ്പോൾ നടനെ പിണറായി തൊടുമോ “.?… മഹാനടനെ ചൂണ്ടി സി പി എമ്മിനെതിരെ കെ എം ഷാജഹാൻ ചോദ്യം ഉന്നയിച്ചതിൽ ദിലീപിനെ സംരക്ഷിക്കുന്നത് ആരെന്നു വ്യക്തമാക്കുകയാണ് .
നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മമ്മൂട്ടിയേയും ,ജോൺ ബ്രിട്ടാസിനേയും, ഇന്നസെന്റിനേയും ചൂണ്ടി സി പി ഐ എമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജഹാൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജഹാൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.17 കൊല്ലമായി സി പി എമ്മിന്റെ പ്രധാന സാമ്പത്തിക സ്രോ തസായ കൈരളി ചാനലിന്റെ ചെയർമാനാണ് മമ്മൂട്ടി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടീ-നടൻമാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് സി പി എമ്മിന്റെ എം പിയാണ്. മമ്മൂട്ടിക്കും ഇന്നസെൻറിനും വേണ്ടപ്പെട്ടയാളാണ് പ്രമുഖ നടൻ. പിന്നെങ്ങിനെ അയാൾ ശിക്ഷിക്കപ്പെടുമെന്ന് ഷാജഹാൻ ചോദിക്കുന്നു. നടി അക്രമിക്കപ്പെട്ടതിൽ ഒരു ഗൂഢാലോചനയുമില്ലെന്ന് തുറന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നതെങ്ങിനെ എന്ന ചോദ്യത്തോടെയാണ് കെ എം ഷാജഹാൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.