കർഷക ബിൽ പിൻവലിക്കണം : പരിപ്പിൽ പ്രതിക്ഷേധ ജ്വാല തെളിച്ചു 

പരിപ്പ്: കേന്ദ്രസർക്കാർ പാസ്സാക്കിയ കർഷക ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല തെളിച്ചു പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.  മഹിളാ കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ബീനാ ബിനു, ഡി.സി.സി  മെമ്പർ ദേവപ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ജോബിൻ ജേക്കബ്, പാടി സെൽ ജില്ലാ കൺവീനർ പി.സി  ഇട്ടി, പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ തമ്പി കാരിക്കാത്തറ, ഒളശ്ശ ആന്റണി, ബിജു ജേക്കബ്, മോളമ്മ സെബാസ്റ്റ്യൻ,  ജയിംസ് പാലത്തൂർ,  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരോമൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപ ജേക്കബ്, രാജീവ് കെ.സി , സണ്ണി കല്ലുങ്കത്ര, ബിനോയ് പുതുവൽ, ജോസ് മാത്യു, മനോജ് കോയിത്തറ, എന്നിവർ പ്രസംഗിച്ചു.
Top