അര്‍ണബ് ഗോസാമി എന്ത് കൊണ്ട് ഇന്ത്യന്‍ മാധ്യമ രംഗത്ത് തുടരണം; രാഹുള്‍ ഈശ്വറിന്റെ അഭിപ്രായം ഇങ്ങനെയാണ്

തിരുവനന്തപുരം: ടൈംസ് നൗ ചാനല്‍ വിട്ട അര്‍ണബ് ഗോസാമി ഒരു ‘ദേശീയ അനിവാര്യതയാണെന്ന് എന്നാണ് രാഹുല്‍ ഈശ്വരിന്റെ അഭിപ്രായം. എന്തുകൊണ്ട് അര്‍ണബ് ദേശീയ അനിവാര്യത ആകുന്നു എന്നതിന് അഞ്ച് കാര്യങ്ങളും രാഹുല്‍ ഫേയ്‌സ് ബുക്കില്‍ രേഖപ്പെടുത്തുന്നുണ്ട്.

ഭാരതം മാതൃഭൂമി ആണെന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ ‘ബുദ്ധിജീവി’ അല്ലാതാകും എന്ന് കരുതുന്ന ‘കപട ബുദ്ധിജീവികളേ’ നിലക്ക് നിര്‍ത്താന്‍, ആശയപരമായി പരാജയപ്പെടുത്താന്‍ അര്‍ണാബിനു കഴിഞ്ഞെന്നു രാഹുല്‍ പറയുന്നു. ദേശീയത ഉയര്‍ത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങള്‍ തുടരും എന്നും കരുതുന്നു. എന്നും രാഹുല്‍ പറയുന്നു.
രാഹുല്‍ ഈശ്വരിന്റെ പോസ്റ്റ് ഇങ്ങനെ..
– അര്‍ണാബ് ഗോസ്വാമി ഒരു ‘ദേശീയ അനിവാര്യത’ –
1 ) രാജ്യ സ്നേഹം തെറ്റല്ല എന്നുറക്കെ വിളിച്ചു പറയാന്‍, ഭാരതം മാതൃഭൂമി ആണെന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ ‘ബുദ്ധിജീവി’ അല്ലാതാകും എന്ന് കരുതുന്ന ‘കപട ബുദ്ധിജീവികളേ’ നിലക്ക് നിര്‍ത്താന്‍, ആശയപരമായി പരാജയപ്പെടുത്താന്‍ അര്‍ണാബിനു കഴിഞ്ഞു.
2 ) ഇന്ത്യന്‍ ന്യൂസ് മീഡിയ വളരെ Left Dominated Space ആണ്, ഇടതു ആധിപത്യം ഉള്ള ഇടം ആണ്. ദേശീയതയെ ബാധിക്കുന്ന വിഷയങ്ങള്‍, വളര്‍ച്ച, പട്ടാളം, വലതു പക്ഷ വിഷയങ്ങള്‍ , വിശ്വാസം, ആത്മീയത തുടങ്ങിയ കാര്യങ്ങളിള്‍ പലപ്പോഴും ഇടതു പക്ഷം അനാവശ്യ തരത്തില്‍ ആശമലെറ , പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു.
3 ) NDTV, The Hindu തുടങ്ങിയ ഇടതു മീഡിയ പറയുന്നത് മാത്രമാണ് വാര്‍ത്ത, അവര്‍ മാത്രമാണ് ബുദ്ധിജീവികള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന കാലത്താണ് – അര്‍ണാബ് ഗോസ്വാമിയുടെ ഉദയം. ഒറ്റക് പൊരുതി – New Delhi Left Nehruvian Lutyens Liberals നെ പരാജയപ്പെടുത്താന്‍ അര്‍ണാബ് ഗോസ്വാമിക്കും Times Now നു കഴിഞ്ഞു.
4 ) ഒരുപക്ഷെ സൗത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അദ്ദേഹത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാള്‍ എന്ന നിലയില്‍, അര്‍ണാബിന്റെ ഡിബേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിബേറ്റര്‍ എന്ന നിലയിലും .. അദ്ദേഹത്തെ അടുത്ത് കാണാന്‍ , പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. He is Simply Awesome & Great …
5 ) എത്രയും പെട്ടെന്നു അര്‍ണാബ് ഗോസ്വാമി തിരിച്ചെത്തും എന്നും, ദേശീയത ഉയര്‍ത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങള്‍ തുടരും എന്നും കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top