യുദ്ധം ഉടനുണ്ടാകുമോ ?അതിർത്തിയിൽ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോർവിമാനങ്ങൾ!!.ചൈനക്കടലില്‍ അമേരിക്കന്‍ പടയൊരുക്കം; ആണവ സജ്ജമായ രണ്ട് വിമാന വാഹിനി കപ്പലുകള്‍ എത്തി

ന്യൂഡൽഹി:ഇന്ത്യ ചൈന അതിർത്തിയിൽ സാഹചര്യങ്ങൾ യുദ്ധസമാനമാകുന്നതായി റിപ്പോർട്ട് . ഇന്ത്യ–ചൈന അതിർത്തിയിൽ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോർവിമാനങ്ങൾ. മിഗ്–29, സു–30എംകെഐ (സുഖോയ്) പോർവിമാനങ്ങളാണ് തുടർച്ചയായി അതിർത്തിയിൽ പറക്കുന്നത്. ശനിയാഴ്ചയും ഇവ നിരീക്ഷണ പറക്കൽ നടത്തി. യുഎസ് നിർമിത വിമാനമാനങ്ങളായ സി–17, സി–130ജെ, റഷ്യൻ നിർമിത വിമാനങ്ങളായ ഇല്യൂഷിൻ–76, ആന്റനോവ്–32 എന്നിവയും അതിർത്തിയിൽ കാവലുണ്ട്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കമാണ് വ്യോമസേന നടത്തുന്നത്.

അതിനിടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ദക്ഷിണ ചൈനക്കടലില്‍ അമേരിക്ക പടയൊരുക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആണവ സജ്ജമായ രണ്ട് വിമാന വാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനക്കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ സൂപ്പര്‍ കാരിയറുകളാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. തായ്‌വാനെയും ലുസോണ്‍ ദ്വീപുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലുസോണ്‍ കടലിടുക്കിലൂടെയാണ് അമേരിക്കയുടെ സൂപ്പര്‍ കാരിയറുകള്‍ എത്തിയത്. ഫിലിപ്പീന്‍സ് സമുദ്രത്തെ ദക്ഷിണ ചൈനക്കടലുമായി ബന്ധിപ്പിക്കുന്ന മേഖലയിലാണ് അമേരിക്കന്‍ പടയൊരുക്കമെന്നതും ശ്രദ്ധേയമാണ്.

ദക്ഷിണ ചൈനക്കടലില്‍ ചൈന സൈനിക പരിശീലനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തിയുള്ള അത്യാധുനിക യുദ്ധവിമാനങ്ങളെ വഹിച്ചുകൊണ്ടുള്ള സൂപ്പര്‍ കാരിയറുകളെ മേഖലയിലേക്ക് എത്തിച്ചത്. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമേരിക്കന്‍ നാവിക സേന അറിയിച്ചു.

ഐഎഎഫ് ഫോർവേർഡ് എയർബേസിലാണ് വൻ സന്നാഹം ഒരുക്കുന്നത്. ഇന്ത്യൻ നാവികസേന പൂർണ സജ്ജമാണെന്ന് ഫ്ലൈറ്റ് ലഫ്റ്റനന്റ് പറഞ്ഞു. ഏതു തരം നീക്കം നടത്താനും സൈന്യം തയാറാണ്. വൻ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറും എംഐ 17 വി5 ഹെലികോപ്ടറും എയർബേസിൽ സജ്ജമാണ്. സൈനികരെ യുദ്ധമുഖത്തെത്തിക്കുന്നതിനും മറ്റുമാണ് ഈ ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നത്. ഐഎഎഫ് ഫോർവേർഡ് എയർബേസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. ലഡാക്കിലെ സേനാ താവളത്തിൽ മോദി നടത്തിയ പരാമർശങ്ങൾ പ്രകോപനപരമാണെന്നു വാദിച്ച് അതിർത്തിയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ ചൈന മുതിർന്നേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവയടക്കം നാലിടങ്ങളിൽ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങൾ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനു മുൻപും വാഹനങ്ങൾ നീക്കി പ്രശ്നപരിഹാരത്തിന്റെ നേരിയ സൂചനകൾ ചൈന നൽകിയിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കു ശേഷം അവ അതിർത്തിയിലേക്കു വീണ്ടുമെത്തിച്ചു. ചൈനയെ ഒരുതരത്തിലും വിശ്വസിക്കാനാവില്ലെന്നും ഗണ്യമായ രീതിയിൽ സേനാ പിൻമാറ്റം നടത്തിയാൽ മാത്രമേ സംഘർഷം പരിഹരിക്കാനുള്ള വഴി തെളിയുകയുള്ളൂവെന്നും സേനാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. മിസൈലുകൾ, ടാങ്കുകൾ എന്നിവയടക്കമുള്ള സന്നാഹങ്ങൾ ഇരു ഭാഗത്തും തുടരുന്നുണ്ട്. സംഘർഷം മൂർധന്യത്തിലുള്ള പാംഗോങ്ങിൽ നാലാം മലനിരയിൽ നിന്നു പിൻമാറാതെ ചൈന നിലയുറപ്പിച്ചിരിക്കുകയാണ്.India-China border is abuzz with activity. Russian-origin Su-30MKIs and the MiG-29s and other aircraft are seen constantly flying in and out as the Indian Air Force brings in journalists to demonstrate their preparedness.

Top