മലപ്പുറത്ത് വയോധികയെ ടോയ്‌ലെറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം കണ്ടെത്തിയത് രക്തം വാർന്ന നിലയിൽ

സ്വന്തം ലേഖകൻ

മലപ്പുറം :മങ്കട രാമപുരത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയിൽ മുട്ടത്തിൽ ആയിഷ (70)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയിഷ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികെയായിരുന്നു. വീട്ടിലെ ടോയ്‌ലെറ്റിലാണ് ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഒറ്റയ്ക്കായതിനാൽ പകൽ സ്വന്തം വീട്ടിൽ കഴിയുകയും രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേയ്ക്ക് പോവുകന്നതായിരുന്നു പതിവ് രീതി. സാധാരണയായി പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്.

കഴിഞ്ഞ ദിവസം രാത്രി 9.15ന് ആയിഷയെ കൊണ്ടുപോകാൻ പേരക്കുട്ടികളെത്തി. വീട്ടിൽ നിന്നും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ടോയ്‌ലെറ്റിൽ രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Top