തീയറ്ററുകളില്‍ വരത്തന്‍ നിറഞ്ഞോടുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമല്‍ നീരദും നസ്രിയ ഫഹദുമാണ്. ലൊക്കേഷനിലെ അനുഭവങ്ങളൊക്കെ രസകരമായിരുന്നുവെന്നും നസ്രിയ എന്റെ അടുത്ത സുഹൃത്തിനെ പോലെയായിരുന്നെന്നും തുറന്നുപറയുകയാണ് ഐശ്വര്യ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവായ നസ്രിയയെക്കുറിച്ച് ഐശ്വര്യ മനസ് തുറന്നത്.
നിര്‍മാതാവാണെന്ന് പലപ്പോഴും നസ്രിയ മറന്നു പോകുമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടി. ഞങ്ങള്‍ ഷൂട്ടൊക്കെ കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ പുള്ളി പാലായില്‍ പോയി ഭക്ഷണമൊക്കെ വാങ്ങി വരും. അത് പോലെ തന്നെ ഉമ്മേം ഉപ്പേം ഒക്കെ വരുമ്പാളും നല്ല ഭക്ഷണം കൊണ്ടുത്തരാറുണ്ട്. ഇടയ്ക്ക് അമല്‍ നീരദ് സാര്‍ ഓര്‍മിപ്പിക്കും നിര്‍മ്മാതാവാണ് രാത്രി കണക്കൊക്കെ നോക്കണം ഇങ്ങനെ തോന്നുന്നതൊക്കെ വാങ്ങിക്കൊടുക്കാന്‍ പാടില്ലെന്നൊക്കെ പറയും.
ഭയങ്കര ജോളിയാണ് നസ്രിയ. പല കാരണങ്ങള്‍ക്കൊണ്ട് ഷൂട്ടൊക്കെ നീണ്ടപ്പോള്‍ നസ്രിയ ഉള്ളതുകൊണ്ട് അത് സ്മൂത്ത് ആയി പോയി. പുള്ളിക്കാരി ഇങ്ഹനെ തമാശയൊക്കെ പറഞ്ഞ് കൂളാക്കും. ഭയങ്കര പോസിറ്റിവിറ്റി ആണ് പുള്ളിക്കാരിയുടെ അടുത്തിരിക്കാനായിട്ട്. ഈ ഓംശാന്തി ഓശാനയിലൊക്കെ കണ്ട അതേ സ്വഭാവമാണ്.’- ഐശ്വര്യ പറയുന്നു.