അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു..

ദില്ലി:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് അജിത് പവാറിന്റെ രാജി എന്നാണ് സൂചന. പവാർ കുടുംബത്തിൽ നിന്നുളള കടുത്ത സമ്മർദ്ദവും അജിത് പവാറിന്റെ രാജിക്ക് പിന്നിലുണ്ട്. സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാനാവില്ല എന്ന സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ അജിത് പവാറിനോട് രാജി ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ ഫഡ്നാവിസും രാജി പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വൻ വഴിത്തിരിവുണ്ടായിരിക്കുന്നത്.

വെെകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്.അജിത് പവാര്‍ ഫഡ്നാവിസിന് രാജിക്കത്ത് കെെമാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് സത്യപ്രതിജ്ഞ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനായുളള അന്തിമ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു എല്ലാവരേയും ഞെട്ടിച്ച് കൊണ്ടുളള അജിത് പവാറിന്റെ നീക്കം.NCP leader Ajit Pawar resigned as the deputy chief minister. Official confirmation is still awaited, however, DD News, NDTV and News18 have reported that Pawar has actually submitted his resignation to Fadnavis.

Top