ആലപ്പുഴയിൽ വൻ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; പിടികൂടിയത് റെയിൽവേ സ്റ്റേഷനിൽ നിന്നും

ആലപ്പുഴ: ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു. ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ പാഴ്?സലായി കടത്തിയ 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ ആർ.പി.എഫ് പിടിച്ചെടുത്തു. മൈസൂർ-കൊച്ചുവേളി എക്‌സ്പ്രസിൽ തെറ്റായ വിവരങ്ങളുമായി പാഴ്‌സൽ മുഖേന കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്ത്.

രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങൾ ഏഴുകെട്ടുകളും രണ്ടുപെട്ടികളിലുമായി ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളും കോട്ടൺ തുണിത്തരങ്ങളുമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജു ബെംഗളുരു എന്ന വിലാസത്തിൽനിന്നും ആലപ്പുഴ സ്വദേശിയായ ദീപകിന്റെ പേരിലാണ് പാഴ്‌സൽ എത്തിയത്.
ഇരുവരുടെയും പൂർണ്ണമായ മേൽവിലാസം ബാഗിൽ രേഖപെടുത്തിയിരുന്നില്ല. റെയിൽവേ പ്ലാറ്റ് ഫോമിൽ ഇറക്കിയ കെട്ടുകൾക്ക് ഏറെസമയം കഴിഞ്ഞിട്ടും അവകാശികൾ എത്താതിരുന്നതിൽ സംശയം തോന്നിയ ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

Top