അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​കൾ-അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്:കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്. സിപിഎമ്മുകാര്‍ എങ്ങനെ മാവോയിസ്റ്റ് സിന്ദാബാദ് വിളിക്കുമെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.സി​പി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് അ​വ​രെ പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. ഇ​തി​നാ​ലാ​ണ് ഇ​വ​രെ ഏ​രി​യ ക​മ്മ​റ്റി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

എന്‍ഐഎ കേസ് ഏറ്റെടുത്തതിനെതിരെയാണ് സിപിഎം വിമര്‍ശനമുന്നയിച്ചത്. കേരളാ പോലീസ് അന്വേഷിക്കുന്ന കേസ് സംസ്ഥാന സര്‍ക്കാരിനോട് അനുമതി ചോദിക്കാതെ എന്‍ഐഎ ഏറ്റെടുത്ത നടപടി തെറ്റാണ്. ആ തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു.

Top