അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.മാവോയിസ്റ്റുകളാണെന്ന തെളിവുകള്‍ നല്‍കണമെന്ന് ചെന്നിത്തല

കൊച്ചി:അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പന്തീരാങ്കാവ് യുഎപിഎ കേസിലാണ് വിധി. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ അപേക്ഷയിലാണ് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണം.

എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.

അതേസമയം യു.എ.പി.എ ചുമത്തുന്നതിനുള്ള നിബന്ധനകള്‍ പാലിച്ചല്ല അലനും താഹയ്ക്കുമെതിരായ നടപടികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.വിഷയത്തില്‍ മുന്നണി തലത്തില്‍നിന്ന് ഇടപെടലുണ്ടാവുമെന്ന് മുസലീം ലീഗ് നേതാവ് എം.കെ മുനീര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top