അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിറപ്പിച്ച് ആദിവാസി സ്ത്രീകള്‍; എന്തുകണ്ടാലും ചാടി വീഴുന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന് വിമര്‍ശനം

ബിജെപിയുടെ കേന്ദ്ര മന്ത്രി ആയതുമുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ശനി ദശയാണ്. എവിടെ തിരിഞ്ഞാലും പണി ഏറ്റുവാങ്ങുകയാണ് മന്ത്രി കണ്ണന്താനം. കഴിഞ്ഞ ഞായറാഴ്ച മേഖാലയയില്‍ നിന്നായിരുന്നു പണി കിട്ടിയത്. മേഖാലയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ മന്ത്രി ആദിവാസി സ്ത്രീകളില്‍ നിന്നാണ് ശകാരം ഏറ്റുവാങ്ങിയത്. അവിടത്തെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെമിനാരി സന്ദര്‍ശിക്കവെയാണ് ഓര്‍ക്കാപ്പുറത്ത് അടികിട്ടിയത്.

സേക്രഡ് ഹാര്‍ട്ട് തിയോളോജിക്കല്‍ സെമിനാരിക്ക് ക്യാമ്പസില്‍ മലയാളിയായ ഫാദര്‍ ജോസ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തികൊണ്ടിരുന്ന ക്യാമ്പില്‍ കണ്ണന്താനമെത്തി. അതിഥിയല്ലാതിരുന്നിട്ടും കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു. അവിടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണന്താനം കയറി ഇരിക്കുന്നതു കണ്ടതോടെയാണ് താന്‍ ഇടപെട്ടതെന്ന് ക്യാമ്പിന്റെ ഇന്‍സ്ട്രക്ടറായ മിന സൊഹാലിയ എന്ന ആദിവാസി സ്ത്രീ പറഞ്ഞു. മേഘാലയയിലെ ഘാസി ഗോത്രവിഭാഗത്തിലെ അംഗമാണ് മിന സൊഹാലിയ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിന പറഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ കണ്ണന്താനം ഇരുന്ന് പരുങ്ങാനും തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന കണ്ണന്താനത്തിന്റെ സ്വഭാവത്തിലാണ് അവര്‍ ആദ്യം പിടി മുറുക്കിയത്. മിനിസ്റ്റര്‍ , നിങ്ങള്‍ ആദ്യം സെമിനാരിയില്‍ ആറു വര്‍ഷം പഠിച്ചു- അച്ഛനാകാന്‍. അതും ഇവിടെ തന്നെ. അതുപേക്ഷിച്ച് നിങ്ങള്‍ ഐഎഎസ്സിനു പോയി. അതും എടുത്തു, ഉപേക്ഷിച്ചു. പിന്നീടു നിങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എ ആയി. അതും ഉപേക്ഷിച്ചു അവരെയും തള്ളിക്കളഞ്ഞു നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായി. ഒരു വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ അടുത്ത പാര്‍ട്ടിയുടെ പുറകേപോകും. ഇതുപോലെ എവിടെ എന്തുകണ്ടാലും അവിടെ ചാടിവീഴുന്ന നിങ്ങളെ ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും ..? മിനയുടെ വാക്കുകള്‍ക്കു കണ്ണന്താനത്തിനു മറുപടിയുണ്ടായിരുന്നില്ല.

‘ഇന്ത്യയിലെ ക്രിസ്താനികളേയും പള്ളിക്കാരെയും അച്ഛന്‍മാരെയും അടിച്ചോടിക്കാന്‍ നടക്കുന്ന ഒരു പാര്‍ട്ടിയിലാണ് നിങ്ങള്‍’- മുമ്പത്തെ ഞെട്ടല്‍ അവസാനിക്കും മുമ്പേ മിന സൊഹാലിയയില്‍ നിന്ന് അടുത്ത ആഘാതം കിട്ടി കേന്ദ്ര ടൂറിസം മന്ത്രിക്ക്. ‘നിങ്ങളുടെ പാര്‍ട്ടിക്കാര്‍ നാഗാലാന്‍ഡില്‍ പോയി പറഞ്ഞു ജറുസലേമില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയും എല്ലാം സൗജനമായി തരാമെന്ന്. നിങ്ങളുടെ പാര്‍ട്ടിയും നിങ്ങളും പറയുന്നതു മുഴുവന്‍ നിങ്ങളുടെ കള്ളതന്ത്രങ്ങളാണ്. നിങ്ങള്‍ പറഞ്ഞതൊക്കെ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ പിന്നെ എന്തിനാണ് മുസ്ലിങ്ങളുടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത്?’- മിന ചോദിച്ചതോടെ ഓടാനും നില്‍ക്കാനും വയ്യാത്ത അവസ്ഥയിലായി കണ്ണന്താനം.

അവിടെ കൂടിയിരുന്ന മറ്റുള്ള ആദിവാസി സ്ത്രീകള്‍ കൂടി ശബ്ദം ഉയര്‍ത്തുന്നത് കണ്ടതോടെ സീന്‍ മാറുമെന്ന് മനസിലാക്കിയ ‘ജോസ് അച്ചന്‍’ സ്ഥലം വിട്ടോളു എന്നു പറഞ്ഞ് കണ്ണന്താനത്തെ പറഞ്ഞു വിട്ടു. പോലീസ് സഹായത്തോടെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അവിടെനിന്നും പുറത്തേക്കു പോയി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളെ വിദ്യാഭ്യാസം, ആരോഗ്യരക്ഷ മുതലായ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്നത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനമാണ്. ആ ക്രിസ്ത്യന്‍ സ്വത്വത്തെ നിരന്തരമായി അപരവത്കരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംഘത്തില്‍ ചേരുകയും അതിനു വേണ്ടി തങ്ങള്‍ക്കിടയിലേക്ക് പ്രചരണത്തിനു വരികയും ചെയ്ത ക്രിസ്ത്യാനി തന്നെയായ അല്‍ഫോന്‍സ് കണ്ണന്താനത്തോട് തോന്നിയ ദേഷ്യം വാക്കുകളായി പുറത്തുവന്നതാവാമെന്നാണ് മിന പറയുന്നത്.

ഷില്ലോങ്ങിലെ സലേഷ്യന്‍ സഭയുടെ സെമിനാരിയില്‍ 1972ലാണ് അല്‍ഫോണ്‍സ് കണ്ണന്താനം അച്ചന്‍പട്ടത്തിനു പഠിച്ചത്. മലയാളിയായ ഫാദര്‍ ജൂഡ് ആണ് ഈ സെമിനാരിയുടെ റെക്ടര്‍ അച്ചന്‍. ആറു വര്‍ഷത്തെ പഠനത്തില്‍ ഫിലോസഫി ആയിരുന്നു മുഖ്യവിഷയം. അവിടെനിന്നും വിട്ടുമാറിയാണ് കണ്ണന്താനം ഐഎഎസ് എഴുതിയെടുത്ത്. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള കണ്ണന്താനം ഐഎഎസ് രാജി വയ്ക്കുകയും സിപിഐഎം പിന്തുണയോടെ 2006ല്‍ കേരളാ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2011 മാര്‍ച്ചില്‍, കാലാവധി തീരുന്നതിനു തൊട്ടുമുമ്പാണ് കണ്‍നന്താനം എംഎല്‍എ സ്ഥാനം രാജി വച്ചതും ബിജെപിയില്‍ ചേര്‍ന്നതും. പിന്നീട് 2017ല്‍, ബിജെപി പിന്തുണയോടെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായി പാര്‍ലമെന്റിലെത്തുകയും കേന്ദ്ര സര്‍ക്കാരില്‍ ‘ടൂറിസ’ത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ ഈ സ്ഥാനമാണ് അല്‍ഫോന്‍സ് കണ്ണന്താനം വഹിക്കുന്നത്.

Top