അല്‍ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനെയും വകവരുത്തി, അല്‍ മുഹമ്മദ് അല്‍- മസ്റി ഇറാനില്‍ കൊല്ലപ്പെട്ടു.

കൊച്ചി:അല്‍ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനും 1998ല്‍ ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അല്‍ മുഹമ്മദ് അല്‍- മസ്റി കൊല്ലപ്പെട്ടു. എംബസി ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇറാനിൽ വെച്ച് മൂന്നുമാസം മുൻപ് മസ്റി കൊല്ലപ്പെട്ടതായാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.എംബസി ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഇറാനില്‍ വെച്ച്‌ മൂന്നുമാസം മുന്‍പ് മസ്റി കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 58 കാരനായ അല്‍ മസ്റി അല്‍ ഖ്വായിദയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്.

നിലവിലെ നേതാവ് അയ്മാന്‍ അല്‍- സവാഹരിക്ക് ശേഷം അല്‍ മസ്റി സംഘടനയുടെ തലപ്പത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. കെനിയയിലെയും ടാന്‍സാനിയയിലെയും യുഎഎസ് എംബസികളില്‍ നടന്ന ആക്രമണത്തില്‍ 224 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ മസ്റിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയുടെ നിർദേശപ്രകാരം ഇസ്രയേൽ ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ അമേരിക്കയുടെ പങ്ക് എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇറാനിലെ അൽ ഖ്വായിദയുടെ പ്രവർത്തനങ്ങളും അൽ- മസ്റിയുടെ നീക്കങ്ങളും വർഷങ്ങളായി അമേരിക്ക രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അമേരിക്കയുടെ പിടികൂടാനുള്ള കൊടുംഭീകരരുടെ പട്ടികയിലും അൽ മസ്റിയുടെ പേരുണ്ട്.

അൽ- മസ്റിക്ക് നേരെ ആക്രമണമുണ്ടായെന്നും കൊല്ലപ്പെട്ടുവെന്നും നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അൽ ഖ്വായിദയും തങ്ങളുടെ ഉന്നത നേതാവിന്റെ മരണം പുറത്തുവിട്ടിരുന്നില്ല. ഇറാനിയൻ അധികൃതരും പുറംലോകത്ത് നിന്ന് ഇത് മറച്ചുവെച്ചു. ഇതുവരെയും ഒരു രാജ്യവും ആക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുത്തിട്ടില്ല. ‌58 കാരനായ അൽ മസ്റി അൽ ഖ്വായിദയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്. നിലവിലെ നേതാവ് അയ്മാൻ അൽ- സവാഹരിക്ക് ശേഷം അൽ മസ്റി സംഘടനയുടെ തലപ്പത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. കെനിയയിലെയും ടാൻസാനിയയിലെയും യുഎഎസ് എംബസികളിൽ നടന്ന ആക്രമണത്തിൽ 224 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽ മസ്റിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിച്ചതോടെ സമീപകാലത്ത് അൽ ഖ്വായിദ പിന്തള്ളപ്പെട്ടുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Top