കൊച്ചി: ദേശീയപാതയില്‍ ചേര്‍ത്തല-അരൂര്‍ റോഡ് തകര്‍ന്നതിന്റെ സി.പി.എമ്മില്‍ ജി.സുധാകരനെതിരെ പുതിയ പടയൊരുക്കം .ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ എം ആരിഫ് എം പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കത്ത് നൽകി. 36 കോടി ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. കേന്ദ്രമന്ത്രിക്കും കത്ത് നല്‍കി. ഇക്കാര്യം മുഹമ്മദ് റിയാസ് തന്നെ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന്‍ താല്‍പര്യമെടുത്ത് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പുനര്‍നിര്‍മ്മിച്ച റോഡാണ് തകര്‍ന്നത്. 23.4 കിലോമീറ്റര്‍ റോഡ് 36 കോടി രൂപ മുടക്കിയായിരുന്നു പുനര്‍നിര്‍മ്മിച്ചത്.
അതേസമയം, സുധാകരനെ പരസ്യമായി കുറ്റപ്പെടുത്താന്‍ ആരിഫ് തയ്യാറായില്ല. സുധാകരന്റെ ശ്രദ്ധയില്‍പെട്ടില്ലായിരിക്കാം. എന്‍ജിനീയര്‍മാരും കരാറുകാരുമാണ് കുറ്റക്കാരെന്നുമാണ് എം.പിയുടെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ത്ഥിക്കെതിരെ സുധാകരന്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനിരിക്കേയാണ് സുധാകരനെ പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണം. ആലപ്പുഴയില്‍ പാര്‍ട്ടിയിലെ വിഭാഗീയത ശക്തിപ്പെടുന്നതാണ് പുതിയ വിവാദം.
ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്‍റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 2019ലാണ് ദേശീയപാതയുടെ നിർമാണം നടത്തിയത്. അത്യാധുനിക ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിർമാണമെന്നും ആരിഫ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്ന് വർഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിർമിച്ചത്. എന്നാൽ, ഒന്നര വർഷം കൊണ്ടു തന്നെ ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടു. ഇതിലൂടെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും മന്ത്രിയോട് എ എം ആരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
അരൂര്‍ ചേര്‍ത്തല ദേശീയപാതാ പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫിന്റെ കത്ത് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചിരുന്നു.സുധാകരന്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്ന് ആരിഫ് പറഞ്ഞു .കത്ത് പുറത്തായതിന് പിന്നാലെ ചേര്‍ത്തല- അരൂര്‍ പാത നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ ജി. സുധാകരനെ ന്യായീകരിച്ച് ആരിഫ് എംപി രംഗത്തെത്തി. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്‌തെന്ന് എ എം ആരിഫ് എംപി.കത്തിന് പിന്നിൽ നല്ല ഉദ്ദേശ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നവീകരണത്തിൽ അഴിമതി നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും, നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരനെന്നും ആരിഫ് പറഞ്ഞു. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരം കുറവാണെന്നും, പാതയിൽ നിരവധി കുഴികളാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹം കത്തിൽ പറഞ്ഞത്.