അമൽജ്യോതി കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു; രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു. 30 പേർക്ക് പരുക്ക്

ചിക്കമഗളൂരു:അമൽജ്യോതി കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു ; രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു. മെറിൻ സെബാസ്റ്റ്യൻ, ഐറിൻ മരിയ ജോർജ് എന്നിവരാണ് മരണമടഞ്ഞ വിദ്യാർത്ഥിനികൾ.കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞാണ് വിദ്യാർഥിനികൾ മരിച്ചത് . 30 പേർക്കു പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ച മെറിൻ സെബാസ്റ്റ്യൻ മുണ്ടക്കയം വരിക്കാനിവളയത്തിൽ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് . ഐറിൻ മരിയ ജോർജ് വയനാട് സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലിയത്ത്മോളേൽ പി.ടി. ജോർജിന്‍റെയും എലിസബത്തിന്‍റെയും മകളാണ്.

കോളേജിൽ നിന്നും സ്റ്റഡി ടൂർ പോയ ബസ് ചിക്കമംഗലൂരിൽ മാഗഡി അണക്കെട്ടിന് സമീപത്തു വച്ചാണ് അപകടത്തിൽ പെട്ടത്. ബസ്സ് നിയന്ത്രം നിയന്ത്രണം വിട്ടു തടാകത്തിലേക്ക് മറിയുകയായിരുന്നു. മൂന്നാം വർഷ ഇലക്ടോണിക്‌സ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. രണ്ടു പേര് അപകടസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. IRINE -MARIAഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികൾ രണ്ടു ബസുകളിലായി അധ്യാപകർക്കും രക്ഷിതാക്കളുടെ പ്രതിനിധികൾക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠനയാത്ര പുറപ്പെട്ടത്. ബാംഗ്ലൂർ, മൈസൂർ, കൂർഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദർശിച്ചശേഷം രാത്രി ചിക്കമംഗലൂരിൽ എത്തിയപ്പോഴാണ് അപകടം.
ഇന്നലെ രാത്രി ഒൻപതോടെ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം. കനത്ത മഴയിൽ റോഡിൽ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസിനടിയിൽപെട്ടാണു കൂടുതൽ പേർക്കും പരുക്കേറ്റത്.വിദ്യാർഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നിമിഷങ്ങൾക്കകം ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പരുക്കേറ്റവരെ ചിക്കമഗളൂരിലും ഹാസനിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരൂവിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. 72 വിദ്യാർഥികൾ രണ്ടു ബസുകളിലായാണ് അഞ്ചാം തീയതി വൈകിട്ട് യാത്ര പുറപ്പെട്ടത്. നാളെ മടങ്ങാനിരിക്കെയാണ് അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top