ശരീരഭാരം കൂട്ടി അമലാപോള്‍ പതിമൂന്നൂകാരിയുടെ അമ്മയാകുന്നു

അമ്മവേഷത്തില്‍ യുവതാരം അമലപോളുമെത്തുന്നു. സിനിമാലോകത്ത് യുവനായികമാരാരും തന്നെ ഇമേജ് ഭയന്ന് അമ്മ വേഷത്തിന് തയ്യാറാകാറില്ല. എന്നാല്‍ വിവാഹത്തിന് ശേഷം കൂടുതല്‍ നല്ല വേഷങ്ങള്‍ എന്ന തീരുമാനത്തിലാണ് അമലാപോള്‍. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന അമ്മ കനക്ക് എന്ന ചിത്രത്തില്‍ പതിമൂന്നുകാരിയുടെ അമ്മയായിട്ടാണ് അമല എത്തുന്നത്. ഹിന്ദി ചിത്രമായ നില്‍ ബേട്ടി സാന്തയുടെ തമിഴ് റീമേക്കാണ് അമ്മ കനക്ക്.

ശാന്തി എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്. ചെറുപ്പക്കാരിയായ അമ്മയായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്നും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടിരുന്നതായും അമല പറഞ്ഞു. ചിത്രത്തിന് വേണ്ടി അമല ശരീരഭാരം കൂട്ടിയിട്ടുണ്ട്. ഭര്‍ത്താവും സംവിധായകനുമായ വിജയിനോട് ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം സംശയത്തോടെയാണ് സമീപിച്ചിരുന്നതെന്നും പിന്നീട് തിരക്കഥ വായിച്ചപ്പോഴാണ് വിശ്വാസമായതെന്നും അമല പോള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്വിനി അയ്യര്‍ തിവാരിയാണ് സംവിധാനം. സമുദ്രക്കനി,രേവതി, ധനുഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ധനുഷും ആനന്ദ് എല്‍.റായിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഇളയരാജ. രണ്ട് പെണ്‍കട്ടികള്‍ ആണ് അമല മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

Top