കത്തിപ്പടര്‍ന്ന് ആമസോൺ മഴക്കാടുകള്‍; ഒരാഴ്ചയിൽ മാത്രം തീ പടര്‍ന്നത് 9500 ലധികം തവണ

ലോകത്തെ ഞെട്ടിച്ച് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ പടര്‍ന്നു. കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം പ്രദേശങ്ങളിലേക്കാണ് ഇത്തവണ തീ വ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീൽ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് ഇത് സംബന്ധിച്ച ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആമസോണ്‍ മഴക്കാടുകളില്‍ ഇക്കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 9500 ലധികം തവണയാണ് കാട്ടുതീ പടര്‍ന്നത്.

കാട്ടുതീകളിൽ 99 ശതമാനവും മനുഷ്യനിർമിതമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൃഷിഭൂമി തയാറാക്കിയെടുക്കാൻ ചെറിയ ഭാഗങ്ങൾക്കു തീയിടുന്നതാണു തുടക്കം. അതുപിന്നീട് വമ്പൻ കാട്ടുതീയായി മാറുകയാണെന്നും ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത് ഐഎൻപിഇയിലെ ശാസ്ത്രജ്‍ഞൻ ആൽബർട്ടോ സെറ്റ്സർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രസീലിൽ ഈ വർഷം ഇതുവരെ 72,000 കാട്ടുതീകളാണ് വ്യാപിച്ചത്.

Top