നാലുമാസം ഗര്‍ഭിണിയായ മുന്‍ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്..അത്ഭുതകരമായി യുവതി രക്ഷപ്പെട്ടതിങ്ങനെ…

റിയോ ഡി ജെനീറോ: നാല് മാസം ഗര്‍ഭിണിയായ തന്റെ മുന്‍ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട യുവതി പോലീസില്‍ അഭയം തേടി. ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സള്‍ എന്ന സ്ഥലത്താണ് സംഭവം.

സംഭവമിങ്ങനെ: ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്ന് മടങ്ങി വരികയായിരുന്ന 23-കാരിയെയാണ് മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ട് പോയത്. നാലുമാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്റെ സഹായത്തോടെയാണ് മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ട് പോയത്. മുന്‍ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും യുവതിയെ തല്ലുകയും ചെയ്തു. എന്നാല്‍ യുവതി ചെറുത്തു നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് യുവതിയ്ക്ക് ചൂടുവെള്ളം രക്ഷാമാര്‍ഗം നല്‍കിയത്. യുവാവിന്റെ മേല്‍ ചൂടുവെള്ളം ഒഴിച്ച് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തടങ്കലില്‍ വച്ച വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടി. യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി പോലീസിനെ സമീപിച്ചത്. അതോടെ പോലീസിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി മാറി.
യുവതിയുടെ പരാതിയില്‍ വീട്ടിലെത്തിയ പൊലീസ് മുന്‍ ഭര്‍ത്താവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഒന്നരവര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണുള്ളത്.

Top