ഭാര്യയുടെ കൂട്ടുകാരിയെ പ്രണയിച്ച് ഗര്‍ഭിണിയാക്കി കൊന്ന് പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തി;പ്രതി അറസ്റ്റില്‍

ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം പാരയാകുമെന്നറിഞ്ഞ യുവാവ് ഒടുവില്‍ അവളെ ആളോഴിഞ്ഞ പാറമടയിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സംഭവത്തില്‍ പൊതി സൂര്യാഭവനില്‍ സൂരജി(28)നെ പോലീസ് പിടികൂടിട
ഭര്‍ത്താവ് തന്റെ കൂട്ടുകാരിയുമായി പ്രണയമാണെന്ന വിവരം ഭാര്യക്ക് അറിയില്ലായിരുന്നു.

ഭാര്യയെയും കാമുകിയെയുമെല്ലാം സുരാജ് പ്രണയിച്ചത് ഒരു സ്ഥലത്തുനിന്നു തന്നെയാണ്. പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍. ഇവിടെനിന്ന് ആദ്യം നഴ്‌സായ അന്യജാതിക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇതിനുശേഷം ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ ഭാര്യയുടെ അയല്‍വാസിയായ സുകന്യയുമായി പ്രണയത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

സൂരജിന്റെ സ്വഭാവദൂഷ്യം മനസിലാക്കി ആശുപത്രി അധികൃതര്‍ ഒരു വര്‍ഷം മുന്‍പ് പറഞ്ഞയച്ചു. ഇതിനുശേഷം നാട്ടകം പോര്‍ട്ടില്‍ ജോലി നോക്കിയ സൂരജ് സുകന്യയുമായുള്ള പ്രണയം തുടര്‍ന്നു. ഇതിനിടയില്‍ അവിഹിത ബന്ധവും തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചു. ഒടുവില്‍ വിവാഹഭ്യര്‍ഥന നടത്തിയ സുകന്യയില്‍ നിന്നും സൂരജ് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ഒടുവില്‍ ഹര്‍ത്താലിന്റെ തലേദിവസം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. തന്നെ ഇനി അന്വേഷിക്കേണ്ടെന്നും പ്രിയപ്പെട്ടവനോടൊപ്പം പോവുകയാണെന്നുമുള്ള കുറിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്നു ലഭിച്ച ചില വിവരങ്ങള്‍ പോലീസിനെ സൂരജിലേക്ക് സംശയം ജനിപ്പിക്കുകയായിരുന്നു.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുകന്യയുടെ ഫോണില്‍നിന്നും നിരവധി തവണ ഇയാള്‍ക്ക് കോളുകള്‍ വന്നിട്ടുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 25 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന തന്റെ വീടിനുസമീപമുള്ള പാറമടയില്‍ സുകന്യയെ കൊന്നു കല്ലില്‍കെട്ടി താഴ്ത്തിയിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. ആദ്യം പോലീസുപോലും ഇത് വിശ്വസിച്ചില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുത്തപ്പോഴാണ് കൊടുംക്രൂരതയുടെ നിജസ്ഥിതി പുറത്തുവരുന്നത്.

യുവതിയെ കാണായതിനെത്തുടര്‍ന്ന് ആദ്യം പോലീസ് സൂരജിനെ ചോദ്യം ചെയ്തുവെങ്കിലും യുവതി തന്നോടൊപ്പം പോയിട്ടില്ലെന്നും എറണാകുളം സ്വദേശിയായ യുവാവിനെയും പെണ്‍കുട്ടിയെയും കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്. യുവതിയെ കാണാതായതിനെത്തുടര്‍ന്നു 13നു വീട്ടുകാര്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top