കൊച്ചി: ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും ജിഷയെ എന്തിനു കൊന്നു എങ്ങനെ കൊന്നു എന്നുള്ള ഒരു കാരണവും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പത്ത് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇന്ന് അമീറുള്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കും.
വൈകുന്നേരം നാലു മണിയോടെ പ്രതി അമീറുള്‍ ഇസ്ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.
കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന്‍ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കാഞ്ചിപുരത്തേക്ക് പോയത്. സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെ തെളിവെടുപ്പിന് എത്തിയത്. കാഞ്ചിപുരത്തെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ ഇവിടെ എട്ടു ദിവസത്തോളം താമസിച്ചിരുന്നു.