റയില്‍വേ സ്‌റ്റേഷനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍വച്ച് അപമര്യാദയായി സ്ത്രീയെ സ്പര്‍ശിച്ച റെയില്‍വേ സംരക്ഷണ സേനയിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. കല്യാണ്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജഹാംഗീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്ത്രീയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു സ്ത്രീ. ഇവരുടെ സമീപത്തായി ഇരുന്ന ജഹാംഗീര്‍ അപമര്യാദയായി അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഏതാനും പേര്‍ ഇത് കാണുകയും ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ കണ്ടതിനുപിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുകയും കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നെന്ന് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ കമ്മിഷണര്‍ സച്ചിന്‍ ബലോഡ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സ്റ്റബിളിനെതിരെ ലൈംഗികാതിക്രമത്തിന് കുറ്റം ചുമത്തിയോ എന്നതിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും എന്നാല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ സുരക്ഷയ്ക്കായി റെയില്‍വേ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top