പീഡന വിവരണങ്ങള്‍ പുറത്ത് വന്നതിനൊപ്പം അമേരിക്കയിലെ സ്ത്രീപീഡനത്തിന്റെ കണക്കുകളും വെളിയിലായി; ലൈംഗീക അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവ്. യുഎസിലെ 60% സ്ത്രീകളും ലൈംഗീക പീഡനം നേരിടുന്നതായി റിപ്പോര്‍ട്ട്. ദേശീയ സര്‍വ്വേയിലാണ് കണക്കുകള്‍ വെളിപ്പെട്ടത്. വിനോദ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പീഡനക്കേസുകള്‍ തുടര്‍ച്ചയായി വാര്‍ത്തയാകുമ്പോഴാണു പുതിയ സര്‍വേഫലം വന്നിരിക്കുന്നത്.

മൂന്നില്‍ രണ്ട് ലൈംഗികപീഡനവും നടന്നത് തൊഴിലിടത്തിലാണെന്നു ക്വിന്നിപിയാക് സര്‍വകലാശാലയുടെ സര്‍വേയില്‍ പറയുന്നു. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ട്. 20 ശതമാനമാണ് പുരുഷപീഡനം. ഇതില്‍ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളില്‍ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകള്‍ക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം സ്ത്രീകളും ലൈംഗിക പീഡനം ‘ഗുരുതര പ്രശ്‌നം’ ആണെന്നാണു പറഞ്ഞതെന്നു സര്‍വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ ടിം മല്ലോയ് വ്യക്തമാക്കി.

Top