എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി എത്തുന്നത്.
ഭരണഘടന അനുസരിച്ചാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അമിത് ഷാ പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കുകയുണ്ടായി.