ബിജെപി ഭരണവീഴ്ചയുടെ സൂചന നൽകി;അമിത് ഷാ വീഴ്ച്ചയോട് വീഴ്ച്ചയോട്.ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി

ഭോപ്പാല്‍:ബിജെപി ഭരണവീഴ്ചയുടെ സൂചന നൽകിക്കൊണ്ട് അമിത് ഷാ വീഴ്ച്ചയോട് വീഴ്ച്ച തുടങ്ങി.ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി വീണു.കേരളത്തിലെ ചെങ്കോട്ടയായ കണ്ണൂരില്‍ വന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് പ്രസംഗം നടത്തി കയ്യടി വാങ്ങിപ്പോയതാണ് ഷായാണിപ്പോൾ വീണ്ടും വീണ്ടും വീഴുന്നത് . പിണറായി സർക്കാരിനെ വലിച്ച് താഴെയിടും എന്ന് വെല്ലുവിളിച്ചത്തിനും ശബരിമലയിൽ കാട്ടിയതിനും അയ്യപ്പൻ കൊടുത്ത ശിക്ഷ എന്നാണിപ്പോൾ പറച്ചിൽ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പര്യടനങ്ങളിലാണ് അമിത് ഷാ. അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളോ വെല്ലുവിളികളോ ഒന്നുമല്ല, പകരം വീഴ്ചകളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് വെല്ലുവിളിച്ച ഷാ ആദ്യം വീണത് മിസോറാമില്‍ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയ ഷാ ഹെലികോപ്റ്ററില്‍ നിന്നിറങ്ങുമ്പോഴാണ് അടി തെറ്റി താഴെ വീണത്. ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ സ്റ്റെപ്പില്‍ നിന്ന് തെന്നിയായിരുന്നു വീഴ്ച. മിസോറാമിലെ തൂയ്പൂയ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ടല്‍ബംഗ് എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ ആദ്യ വീഴ്ച. വീഡിയോ വൈറൽ ഒപ്പമുണ്ടായിരുന്ന വ്യക്തി ഉടനെ തന്നെ ഷായെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. സമീപത്തുണ്ടായിരുന്ന മറ്റുളളവരും ഓടിയെത്തി. ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കി. അമിത് ഷായ്ക്ക് വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. എന്നാല്‍ ഈ വീഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വേഗത്തിലാണ് വൈറലായത്. പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍.

ഇടത് അനുകൂലികള്‍ അമിത് ഷായുടെ വീഴ്ച നന്നായിത്തന്നെ ആഘോഷിക്കുകയാണ് . അയ്യപ്പന്‍ പണി കൊടുത്തതാണ് എന്ന തരത്തില്‍ വ്യാപകമായി ട്രോളുകളുമുണ്ട്. അതിനിടെയാണ് അമിത് ഷാ രണ്ടാം വട്ടവും വീണിരിക്കുന്നത്. ഇത്തവണ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ചെന്നാണ് അമിത് ഷാ വീണിരിക്കുന്നത്. അശോക് നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഭോപ്പാലിൽ ചെന്നും വീണു രഥത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍ നിന്നായിരുന്നു അമിത് ഷായുടെ റോഡ് ഷോയും പ്രസംഗവും. പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വേദിയില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേയാണ് അമിത് ഷായ്ക്ക് ചുവട് പിഴച്ചത്. വീണ ഉടനെ അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അമിത് ഷായെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

രണ്ടാം വീഴ്ചയിലും അമിത് ഷായ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശേഷം ശിവപുരി ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ ഷാ പ്രസംഗിക്കുകയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. രണ്ടാം വീഴ്ചയുടെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലാണ്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇത്തവണ നിലംപതിക്കും എന്നതിനുളള സൂചനയാണ് ഷായുടെ വീഴ്ച എന്നാണ് ചിലരുടെ പ്രതികരണം.

 

Top