
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമണത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഇന്ന് പ്രസ്താവന നടത്തും. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുന്‍പുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂര്‍ വിഷയം ഏതു ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കര്‍ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എന്‍.കെ. പ്രമേചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു.