ഈ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ചിത്രമായാണ് ആമിര്‍ ഖാന്റെ തഗ്സ് ഒഫ് ഹിന്ദോസ്ഥാന്‍ പറയപ്പെടുന്നത്. അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സനാ ഷേയ്ഖ് തുടങ്ങി താരനിര തന്നെയാണ് പ്രധാന കാരണം. 200 കോടിയുടെ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ബച്ചന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. കൈകളില്‍ വാളും നെഞ്ചില്‍ പടച്ചട്ടയും തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമായി എത്തുന്ന അമിതാഭിന്റെ ഖുദാബക്ഷ് ലുക്ക്, കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിപ്പിക്കുന്നതാണ്.
‘കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്സിലെ സേനാപതിയെത്തിയിരിക്കുന്നു. ഖുദാബക്ഷിയായി അമിതാഭ്’ എന്നാണ് പോസ്റ്ററിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കടലിന്റെ പശ്ചാത്തലില്‍ നടക്കുന്ന കഥയാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍. നവംബര്‍ എട്ടിനാണ് ചിത്രം തിയേറ്റിലെത്തുക. യഷ് രാജ് ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.