ബോളിവുഡ് വാഴാന്‍ മുത്തശ്ശിയുടെ പാതയില്‍ കൊച്ചുമകളും; സല്‍മാന്റെ ചിത്രത്തില്‍ നായിക നൂതന്‍ ബഹലിന്റെ കൊച്ചുമകള്‍

ബോളിവുഡ് സിനിമയിലെ ഇതിഹാസ നായിക നൂതന്‍ ബഹലിന്റെ കൊച്ചുമകളും ബിഗ് സ്‌ക്രീനിലേക്ക്. മുത്തശ്ശിയുടെ പാതയില്‍ ബോളിവുഡിലേക്ക് കടന്നുവരികയാണ് കൊച്ചുമകള്‍ പ്രണൂതന്‍. സൂപ്പര്‍ ഹീറോ സല്‍മാനാണ് ഇതിഹാസ നായികയുടെ കൊച്ചുമകളായ പ്രണൂതനെ വെള്ളിത്തിരയിലെത്തിക്കുന്നത്. സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ സഹീറോയില്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകനായ സഹീര്‍ ഇക്ബാലിന്റെ നായികയായിട്ടാണ് പ്രണൂതന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കാര്യം സല്‍മാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പങ്കുവച്ചു.
bahl

sallu

pr

പത്മശ്രീ പുരസ്‌കാര ജേതാവായ നൂതന്‍ ബഹല്‍ നാലുപതിറ്റാണ്ടോളം ബോളിവുഡ് അടക്കി ഭരിച്ച നടിയായിരുന്നു. നൂതന്റെ കൊച്ചുമകളുടെ വരവിനെ ബോളിവുഡ് സിനിമ ലോകം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കശ്മീരിന്റെ പശ്ചാതലത്തില്‍ പ്രണയകഥ പറയുന്ന ചിത്രമാണ് സഹീറോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top