ന്യൂഡൽഹി:കൊവിഡിനിടെ രാജ്യത്ത് ഭീതി വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. കൊൽക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംഫുൻ ചുഴലിക്കാറ്റ് കര തൊട്ടു. മണിക്കൂറിൽ 160-170 കി.മീ. വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകിട്ട് ഏഴുമണിയോടെയാണ് ഉംഫുൻ കരയിൽ പ്രവേശിച്ചത്. ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ ഉംപുന്‍ ഇപ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി തീരം തൊട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ തീരത്തേക്ക് കടന്ന ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കൊണ്ടിരിക്കുകയാണ്.
ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നോർത്ത് 24 പർഗാനാസിൽ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.തീരദേശ ജില്ലകളിൽ മുപ്പത്തിയാറ് എൻഡിആർഎഫ് ഒഡിആർഎഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി നാവിക സേനാ സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്.