ചൈനയില്‍ ആജീവനാന്ത പ്രസിഡന്റ്; ഷീ ജിങ് പിംഗ് ആജീവനാന്ത പ്രസിഡന്റ് ആയേക്കും; ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകര്‍

ഷീ ജിങ് പിംഗ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റായേക്കും. ഒരു വ്യക്തിക്ക് പ്രസിഡന്റ് പദത്തില്‍ രണ്ട് തവണം മാത്രം അവസരം നല്‍കുന്ന നിയമം ചൈന ഭേദഗതി ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഷീ ജിങ് പിംഗ് ആജീവനാന്ത പ്രസിഡന്റാവാനുള്ള വഴിതുറന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി.

രണ്ടുപേര്‍ ഇതിനെ എതിര്‍ത്ത് വോട്ടുചെയ്തു. പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനമാണ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് ശ്രദ്ധേയമായത് ഷീ ജിന്‍പിങ്ങിന് മരണംവരെ ചൈനീസ് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ വഴിയൊരുക്കുന്ന സമ്മേളനം എന്ന നിലയ്ക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാത്തപ്പോള്‍ തന്നെ ഈയൊരു സൂചനകള്‍ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നിരുന്നു. ഷിയുടെ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങ്ങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയേപ്പോലെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ഒരുങ്ങുന്നത്.

കഴിഞ്ഞ ഫെബ്രവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കയച്ചത്. ഭരണഘടനാ ഭേദഗതിക്ക് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. നിലവില്‍ ഇക്കാര്യത്തില്‍ തടസമില്ലാതെ ഭേദഗതി സാധ്യമാകുമെന്നാണ് കരുതുന്നത്.

ചൈനയിലെ ഏറ്റവും ശക്തമായ നിയമനിര്‍മാണ സഭയാണ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്. അതേസമയം ചൈനീസ് പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ് വെറുമൊരു റബ്ബര്‍ സ്റ്റാമ്പാണെന്നതാണ് അതിന്റെ വിരോധാഭാസവും. ഭരണഘടനാപരമായി ശക്തിയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണോ നിര്‍ദ്ദേശിക്കുന്നത് അത് പാസാക്കി വിടുകമാത്രമാണ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ദൗത്യം.

Top