എഎന്‍ രാധാകൃഷ്ണന്‍ കുരുക്കില്‍; വിവാദ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരെയും പോലീസ് കേസ്. എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരിലാണ് കേസ്. തിരുവനന്തപുരം പോത്തന്‍കോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പോത്തന്‍കോട് നടന്ന ഒരു പൊതുയോഗത്തിലാണ് രാധാകൃഷ്ണന്റെ വിവാദപരമായ പ്രസംഗം. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ചു തരിപ്പണമാക്കുമെന്നായിരുന്നു വിവാദപ്രസംഗത്തിലെ പരാമര്‍ശം. ഇതിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top