സ്വപ്നയും സ്പീക്കർ പി ശ്രീരാമകൃഷ്ണനും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേസമയം!വെളിപ്പെടുത്തലുമായി എഎൻ രാധാകൃഷ്ണൻ!സ്പീക്കർ രാജിവെക്കണമെന്ന് ബി. രാധാകൃഷ്‌ണമേനോൻ

കൊച്ചി :സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ ആരോപണം. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ ആണ് രംഗത്ത് . നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു. അവിടെ വച്ച് അവർ കണ്ടുമുട്ടിയിരുന്നു. എന്ത് ഇടപാടാണ് അവിടെ നടന്നതെന്ന് വ്യക്തമാക്കണമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

2019 ജൂൺ 6,7 തീയതികളിൽ സ്പീക്കർ എവിടെയായിരുന്നു. നെടുമ്പാശ്ശേരിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അദ്ദേഹം ആ ദിവസങ്ങളിൽ താമസിച്ചിരുന്നു. അവിടെ ആ ദിവസം സ്വപ്ന സുരേഷ് വന്നിരുന്നു. സ്വപ്നയും സ്പീക്കറും ആ ഹോട്ടലിൽ വച്ചു കണ്ടുമുട്ടിയിരുന്നു. മണിക്കൂറുകളോളം അവർ ഒരുമിച്ചു ചിലവഴിച്ചിരുന്നു എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .

ആലുവയിൽ സർക്കാർ അതിഥി മന്ദിരം ഉൾപ്പെടെ ഉണ്ടായിട്ടും സ്പീക്കർ എന്തിന് പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി എന്നത് വ്യക്തമാക്കണം. സ്‌പീക്കർ കേരളത്തിന് അപമാനമാണ്. സ്വപ്ന സുരേഷ് ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യ ദ്രോഹികളുടെ താവളമായി മാറിയെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

അതേമയം പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്‌ണമേനോൻ ആവശ്യപ്പെട്ടു .ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത് .

പോസ്റ്റ് പൂർണ്ണമായി:

2019 ജൂൺ 6,7 തീയതികളിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷും നെടുമ്പാശ്ശേരിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരേ മുറിയിൽ താമസിച്ചിരുന്നു എന്നും മണിക്കൂറുകളോളം ഒരുമിച്ച് ചിലവഴിച്ചു എന്നും ഉള്ള ബിജെപിയുടെ സമുന്നത നേതാവ് ശ്രീ AN രാധാകൃഷ്ണൻ
ഉന്നയിച്ച ആരോപണം ഗുരുതരമാണ്.

ആലുവയിൽ സർക്കാർ അതിഥി മന്ദിരം ഉൾപ്പെടെ ഉണ്ടായിട്ടും സ്പീക്കർ എന്തിന് പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി എന്നത് വ്യക്തമാക്കണം.ഒരു ഉദ്ഘാടന ചടങ്ങിനിടെ സ്വപ്ന സുരേഷും സ്പീക്കറും തമ്മിലുള്ള ശരീരഭാഷ അവരുടെ അടുപ്പം വ്യക്തമാക്കുന്നുണ്ട്.ശ്രീരാമകൃഷ്ണൻ മഹത്തായസ്പീക്കർ പദവിയേ കളങ്കപ്പെടുത്തി.ഇത്തരത്തിൽ ഒരു സ്പീക്കർ കേരളത്തിന് അപമാനമാണ്.താനിരിക്കുന്ന കസേരയുടെ വില മനസ്സിലാക്കി അദ്ദേഹം രാജിവെച്ച്പുറത്തു പോകണം..

Top