അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു. 78 കോടി രൂപയുടെ ഇടപാടിന് പണം എവിടെ നിന്നെന്ന് പരിശോധിക്കും. വിദേശപണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചോ എന്നും പണം മുടക്കിയത് ആരൊക്കെയെന്നും അന്വേഷിക്കും. മെഡിക്കല്‍ കോളജ് തുടങ്ങാനായി 2015ല്‍ അങ്കമാലിയില്‍ വാങ്ങിയ ഭൂമിയുടെ സാമ്പത്തിക ബാധ്യത, മറ്റ് ചെറു ഭൂമികള്‍ വിറ്റ് പരിഹരിക്കാന്‍ നടത്തിയ ശ്രമമാണ് എറണാകുളം അങ്കമാലി രൂപതയെ മുന്‍പെങ്ങുമില്ലാത്ത ഇത്തരത്തിലുള്ള പ്രതിസന്ധിയില്‍ എത്തിച്ചത്. ഇടനിലക്കാരന്റെ പക്കല്‍ നിന്ന് ലഭിക്കേണ്ട തുക കൃത്യമായി വാങ്ങിയെടുക്കാന്‍ കഴിയാതായതോടെ രൂപയുടെ ബാധ്യത ഇരട്ടിയായി.

Top