ഭൂമി കുംഭകോണം: സഭയില്‍ പൊട്ടിത്തെറി; മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബലം പ്രയോഗിച്ച് തടഞ്ഞു; യോഗം നടത്താനാവാതെ വൈദികര്‍

കൊച്ചി: ഭൂമി കുംഭകോണം പൊട്ടിത്തറിയില്‍. ഭൂമി കുംഭകോണ വിവാജദവുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന അങ്കമാലി അതിരൂപതാ വൈദീക സമിതി മാറ്റിവച്ചു. ബലപ്രയോഗത്തെത്തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട്. മേജര്‍ ആര്‍ച്ചി ബിഷപ്പ് ഹൗസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിളിച്ചുകൂട്ടിയ യോഗമാണ് മാറ്റിവച്ചത്. രൂപയതയിലെ ആകെ 458 വൈദികരുടെ പ്രതിനിധികളായി 57 പേരാണ് വൈദിക സമിതിയില്‍ ഉള്ളത്.

സമിതിയോഗം തുടങ്ങുന്നതിനായി ആലഞ്ചേരി എത്തുന്നത് ചിലര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് തടഞ്ഞതാണ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം. തുടര്‍ന്നും ചില മെത്രാന്മാര്‍ കര്‍ദിനാളിന്റെ മുറിയില്‍ എത്തി യോഗം നടത്തുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധം ഭയന്ന് ജോര്‍ജ് ആലഞ്ചേരി അതിന് തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അല്മായരുടെ ഒരു സംഘം തടഞ്ഞതിനാല്‍ ഇന്ന് നടത്താനിരുന്ന വൈദിക സമ്മേളനം മാറ്റിവയ്ക്കുന്നതായി കര്‍ദിനാള്‍ മെത്രാന്മാര്‍ക്ക് എഴുതി നല്‍കി.

ഇതോടെ സിറോ മലബാര്‍സഭയിലെ ഭൂമി കുംഭകോണ വിവാദം രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കയ്യേറ്റം വരെ എത്തിനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് അധികാരികള്‍.

Top