ആരാധകരെ തല്ലിയെന്ന ചീത്തപ്പേര് പല താരങ്ങളും വാങ്ങി കൂട്ടിയതാണ്. എന്നാല്‍ ഇത്തവണ ഫോട്ടോ ജേര്‍ണലിസ്റ്റിനെ തല്ലിയെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ഫോട്ടോ ജേര്‍ണലിസ്റ്റിനെ മുഖത്തടിച്ചത്. തന്നെ വിടാതെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ മുഖത്ത് രണ്‍വീര്‍ അടിയ്ക്കുകയാണ് ചെയ്തത്.
ഫോട്ടോഗ്രാഫറുടെ ഫോണ്‍ റണ്‍ബീര്‍ പിടിച്ചെടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബന്ദ്രയിലെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പംഭക്ഷണം കഴിക്കാന്‍ പോയ റണ്‍ബീറിനെ കാറില്‍ കയറുന്നതുവരെ ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. റണ്‍ബീര്‍ കാറില്‍ കയറിയ ശേഷവും ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്നത് തുടര്‍ന്നു. സഹികെട്ട താരം കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഫോട്ടോഗ്രാഫറുടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
ഫോണ്‍ നഷ്ടമായ ഫോട്ടോഗ്രാഫര്‍ നേരെ ഓഫീസിലെത്തി മേലുദ്യോഗസ്ഥനോട് അദ്ദേഹം നടന്ന കാര്യങ്ങള്‍ പറഞ്ഞു. ഫോട്ടോഗ്രാഫറിന്റെ ഫോണിലേക്ക് മേലുദ്യോഗസ്ഥന്‍ വിളിച്ചെങ്കിലും റണ്‍ബീര്‍ ഫോണെടുത്തില്ല. തുടര്‍ന്ന് മെസേജ് അയക്കുകയായിരുന്നു. തന്നെ ആരും പിന്തുടരുന്നത് ഇഷ്ടമല്ലെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും റണ്‍ബീര്‍ പറഞ്ഞു. പിന്നീട് ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി രണ്‍ബീര്‍ ഫോണ്‍ തിരികെ നല്‍കി