ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെയെന്ന് മുദ്രാവാക്യം; അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയ്ക്ക് ജാമ്യം

തൂത്തുക്കുടി: ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെയെന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി വിമാനത്താവളത്തിലാണ് സംഭവം. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ലോയിസ് സോഫിയ (28) എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെയെന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ലോയിസ് സോഫിയ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിനെതിരെ സ്റ്റാലിനടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

ക്യാനഡയിലെ മോണ്ട്രിയല്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ലോയിസ് സോഫിയ തൂത്തുക്കുടി സ്വദേശിനിയാണ്. ചെന്നെയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിള്‍സായി സൗന്ദരരാജന്റെ പുറകിയായി വിമാനത്തിലിരുന്ന ലോയിസ് ബിജെപിക്ക് എതിരെ മുദ്യാവാക്യം വിളിയ്ക്കുകയായിരുന്നു.

തമിള്‍സായി സൗന്ദരരാജന്റെ പരാതിയിന്മേലാണ് തമിഴ്‌നാട് പൊലീസ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തത്. സോഫിയ ലോയിസിനെ കണ്ടാല്‍ സാധാരണക്കാരിയല്ലെന്നും ഇവര്‍ ഏതോ ഭീകര സംഘടനയിലെ അംഗമാണെന്നും തമിള്‍സായി ആരോപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയോട് കൂറെക്കൂടി സൌമ്യമായി പെരുമാറാന്‍ സഹയാത്രികര്‍ ബിജെപി അധ്യക്ഷനോട് പറഞ്ഞെങ്കിലും ഇവര്‍ വിദ്യാര്‍ത്ഥിനിക്കെതിരെ തട്ടിക്കയറുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest
Widgets Magazine