എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ശീതയുദ്ധത്തിൽ ..കോണ്‍ഗ്രസിലെ കലാപത്തിന് പിന്നില്‍ പകവീട്ടൽ

കോട്ടയം:കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തേക്ക് .വി.എം. സുധീരനെ കെ.പി.സി.സി. അധ്യക്ഷനാക്കിയ സമയം മുതലാണ് ഉമ്മന്‍ ചാണ്ടിയും ആന്ണിയും തമ്മില്‍ കൂടുതല്‍ അകന്നത്. ജി. കാര്‍ത്തികേയനെ കെ.പി.സി. അധ്യക്ഷനാക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താല്‍പര്യം. എന്നാല്‍ ആന്റണിയുടെ താല്‍പര്യപ്രകാരമാണ് വി.എം.സുധീരന് നറുക്ക് വീണത്. കൂടാതെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഏറ്റവും കുടൂതല്‍ വിമര്‍ശിച്ചത് കെ.പി.സി.സി. അധ്യക്ഷനായിരുന്നുകൊണ്ട് വി.എം.സുധീരനാണ്. ഇതിനെതിരേ ഉമ്മന്‍ ചാണ്ടി പലതവണ ആന്റണിയോട് പരാതി പറഞ്ഞെങ്കിലും ആന്റണി മൗനം പാലിക്കുകയായിരുന്നു.ഇപ്പോൾ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിനുളളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശക്തികൂടുകയാണ്.അതേസമയം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ രാജിവെപ്പിച്ച് ഡൽഹിക്കു കയറ്റിയത് ഉമ്മൻ ചാണ്ടിയാണെന്നും അതിനുള്ള പകരം വീട്ടൽ ഇപ്പോൾ നടക്കുന്നു എന്നുമാണ് അണിയറ സംസാരം

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ആന്റണിയുടെ പേരില്‍ രൂപം കൊണ്ട ‘എ.’ഗ്രൂപ്പിന്റെ നേതാവാണ് ഉമ്മന്‍ ചാണ്ടിയെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ മാനസികമായി അടുപ്പമില്ലെന്ന് ഇരുനേതാക്കളുമായും അടുപ്പമുളളവര്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേ നിലപാടെടുത്ത നേതാക്കളെല്ലാം തന്നെ എ.കെ. ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.ഏറ്റവും ഒടുവില്‍ ‘എ.’ ഗ്രൂപ്പുകാരില്‍ പ്രധാനി ആയിരുന്ന പി.ടി. തോമസ് ഉമ്മന്‍ ചാണ്ടിക്കെതിരേ തിരിഞ്ഞതും ആന്റണിയുടെ നിര്‍ദേശപ്രകാരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് ഉടന്‍ നോമിനേറ്റ് ചെയ്യുമെന്ന സൂചനയുണ്ട്. കേരളത്തില്‍നിന്നും എ.കെ. ആന്റണി മാത്രമാണ് ഈ സമിതിയിലുളളത്. മാത്രമല്ല എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് രാഹുല്‍ ഗാന്ധി പ്രഥമ പരിഗണന നല്‍കിയത് ഡല്‍ഹിയില്‍ കാലങ്ങളായി തമ്പടിച്ചിരിക്കുന്ന നേതാക്കള്‍ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനോട് ചേര്‍ന്നു തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് ഓഫീസ് അനുവദിക്കുകയും ചെയ്തത്. മാത്രമല്ല എ.ഐ.സി.സി.യുടെ പുതുക്കിയ വെബ്‌സൈറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരും ചിത്രവുമാണ് ആദ്യം കൊടുത്തിരിക്കുന്നത്. ഇതോടെ ദേശീയ തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്ന തോന്നലും ആന്റണി അടക്കമുളള നേതാക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്.ak-antony-0001

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമശിച്ചിരുന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആന്റണിയുടെ പരോക്ഷ പിന്തുണ ഉണ്ടായിരുന്നു. ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ ഒതുക്കാനുളള നീക്കം ചില കോണുകളില്‍ നിന്നും ഉണ്ടായെങ്കിലും നിലവിലുളള കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനപിന്തുണയുളള ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി കോണ്‍ഗ്രസിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഗുഡ് ബുക്കില്‍ ഉമ്മന്‍ ചാണ്ടി കയറിപ്പറ്റിയത്.

ഇതിന്‌ശേഷമാണ് രാജ്യസഭാ സീറ്റ് വിവാദം കത്തിപ്പടര്‍ന്നത്.കെ.പി.സി.സി. നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരമാണ് യു.ഡി.എഫ്് വിട്ട കെ. എം. മാണിയെ യു.ഡി.എഫിലേക്ക് തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. നേരത്തെ മാണി ഗ്രൂപ്പില്‍ നിന്നും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുളള വിഭാഗം യു.ഡി.എഫിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കെ.എം. മാണി ഉള്‍പ്പടെയുളളവരെ തിരികെ വിളിക്കണമെന്ന നിലപാടാണ് കെ.പി.സി.സി. നേതൃത്വം സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായാണ് കെ.പി.സി.സി. തീരുമാനപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ പാലായിലെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് എന്ന ആവശ്യം മാണി ഉയര്‍ത്തിയത്. ഈ വിഷയം അന്നുതന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.എന്ത് വിട്ടുവീഴ്ച ചെയ്തും മാണി ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ഗാന്ധി നിള്‍ദേശം നല്‍കിയത്. ഇത് മുന്‍നിര്‍ത്തിയാണ് ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുളള നേതാക്കള്‍ നാടകം കളിക്കുയായിരുന്നുവെന്ന് പി.ജെ. കുര്യന്‍ ആരോപിച്ചപ്പോള്‍ അതിന് മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചത്.കോൺഗ്രസിനെ ചരിത്രത്തിൽ ഏറ്റവും വലിയ തകർച്ചയിലേക്കു നയിച്ച സീറ്റു കച്ചവടത്തിന്റെ ബുദ്ധികേന്ദ്രം ഉമ്മൻചാണ്ടിയൊണെന്ന‌് യോഗത്തിൽ സംസാരിച്ചവർ തെളിവുകൾ നിരത്തി സ്ഥാപിച്ചു. ഉമ്മൻചാണ്ടിയെ ആക്രമിക്കുന്നത‌് ചെറുക്കാൻ എ ഗ്രൂപ്പ‌് രംഗത്തെത്തിയതോടെ യോഗം കലാപകലുഷിതമായി. സീറ്റു കച്ചവടത്തിനു പിന്നിൽ ബ്ലാക്ക‌്മെയ്ലിങ്ങും വൻഗൂഢാലോചനയും നടന്നുവെന്ന‌് നേരത്തെ ദേശാഭിമാനി റിപ്പോർട്ട‌് ചെയ‌്തത‌് ശരിവെക്കും വിധമായിരുന്നു ചർച്ചകൾ.

ഘടകകക്ഷികൾക്ക‌് കോൺഗ്രസിന്റെ വളർച്ചയിൽ താൽപ്പര്യമുണ്ടാകില്ലെന്ന‌് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും മാണിക്കുമെതിരെ അവർ രൂക്ഷവിമർശനമുയർത്തുകയും ചെയ‌്തു. ഉമ്മൻചാണ്ടിക്ക‌് കൊമ്പുണ്ടോ എന്ന‌് ചോദിച്ചാണ‌് പിജെ കുര്യൻ സംസാരിച്ചു തുടങ്ങിയത‌്. ഡൽഹിയിൽ നടക്കുന്ന യോഗങ്ങളിൽ ഉമ്മൻചാണ്ടിക്കെന്താണ‌് കാര്യം. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചർച്ചകളിൽ പങ്കെടുക്കുന്നത‌് നല്ലതാണ‌്. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ചാണ്ടിയെ വിളിച്ചാൽ വി എം സുധീരൻ, കെ സി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരെയും പങ്കെടുപ്പിക്കണം. സീറ്റ‌് നൽകിയതിൽ ഗൂഡോലോചനയുണ്ട‌്. ഇത‌് എഐസിസി അന്വേഷിക്കണം. ആരോപണം തെളിയിക്കുന്ന തെളിവുകൾ നൽകാൻ തയ്യാറാണ‌്﹣-കുര്യൻ പറഞ്ഞു.

Top